ഗവൺമെൻറ് വിഭാഗം എൻജിനിയറിങ് കോളേജുകളിൽ സ്റ്റേറ്റ് മെറിറ്റ് 13,209 റാങ്ക് വരെ


ഡോ. എസ്. രാജൂകൃഷ്ണൻ

പ്രതീകാത്മക ചിത്രം | Photo: gettyimages.in 

കേരളത്തിലെ 2022-’23-ലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ആദ്യ അലോട്മെൻറിൽ എൻജിനിയറിങ്ങിന് ഗവൺമെൻറ് വിഭാഗം കോളേജുകളിൽ 13,209 വരെ റാങ്കുള്ളവർക്ക് ഏതെങ്കിലും ഒരു ബ്രാഞ്ചിൽ ഏതെങ്കിലും ഒരു കോളേജിൽ സ്റ്റേറ്റ് മെറിറ്റിൽ (എസ്‌.എം.) അലോട്മെൻറ് ലഭിച്ചു. വയനാട് ഗവൺമെൻറ് എൻജിനിയറിങ് കോളേജിൽ ഈവർഷം തുടങ്ങുന്ന സിവിൽ ആൻഡ് എൻവയൺമെൻറൽ എൻജിനിയറിങ് ബ്രാഞ്ചിലെ എസ്.എം. സീറ്റിലാണ് 13,209 റാങ്കിന് അലോട്െമൻറ് ലഭിച്ചത്.

പ്രിയം കംപ്യൂട്ടർ സയൻസ്ഗവൺമെൻറ് വിഭാഗത്തിൽ വിദ്യാർഥികൾ ഏറ്റവും താത്‌പര്യം കാട്ടിയ ബ്രാഞ്ച്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങാണ്. ഗവൺമെൻറ്/എയ്ഡഡ് വിഭാഗത്തിൽ, 10 കോളേജുകളിൽ ഈ ബ്രാഞ്ചുണ്ട്. അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക് 1358 (2021-ൽ ആദ്യ അലോട്മെൻറിൽ ഈ വിഭാഗത്തിൽ ഈ ബ്രാഞ്ചിലെ അവസാന എസ്.എം. റാങ്ക് 1106 ആയിരുന്നു). തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ ഈ ബ്രാഞ്ചിലെ അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക് -105. ഈ വിഭാഗത്തിൽ 1000-നുമുകളിൽ റാങ്കിൽ എസ്.എം. സീറ്റ് തീർന്ന ഗവ./എയ്ഡഡ് കോളേജുകൾ: തൃശ്ശൂർ -261, ടി.കെ.എം. -501, കോതമംഗലം -910.

സർക്കാർ കോസ്റ്റ് ഷെയറിങ്/സർവകലാശാല സ്വാശ്രയം, സ്വകാര്യ സ്വാശ്രയം

സർക്കാർ കോസ്റ്റ് ഷെയറിങ്/സർവകലാശാലാ സ്വാശ്രയ വിഭാഗത്തിലും (N), സ്വകാര്യ സ്വാശ്രയ വിഭാഗത്തിലും (S) ഈ ബ്രാഞ്ചിനോടാണ് വിദ്യാർഥികൾ താത്‌പര്യം കാട്ടിയത്.

സർക്കാർ കോസ്റ്റ് ഷെയറിങ് വിഭാഗം കോളേജായ തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചിലെ ഗവ. ക്വാട്ട അവസാന എസ്.എം. റാങ്ക് 775 ആണ്. ഇവിടെ ഈ ബ്രാഞ്ചിലെ മാനേജ്‌മെൻറ് ക്വാട്ട അവസാനറാങ്ക് 2169-ഉം.

സ്വകാര്യ സ്വാശ്രയ വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിന് എസ്.എം. അവസാനറാങ്ക് 10000-നുള്ളിൽ വന്നത് ആറുകോളേജുകളിലാണ്. രാജഗിരി -2471, മുത്തൂറ്റ് -4340, ക്രൈസ്റ്റ് -5745, ഫിസാറ്റ് -5990, മാർ ബസേലിയോസ് -7549, സെയ്ൻറ് ഗിറ്റ്സ് -7836.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകൾ കൂടാതെ, കംപ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട ഒട്ടേറെ ബ്രാഞ്ചുകളാണ് വിവിധവിഭാഗം കോളേജുകളിലായി അലോട്മെൻറിൽ ഉൾപ്പെട്ടിട്ടുള്ളത്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ആൻഡ് ബിസിനസ് സിസ്റ്റംസ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഡിസൈൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (ഡേറ്റാ സയൻസ്), സൈബർ സെക്യൂരിറ്റി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്), കംപ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (സൈബർ സെക്യൂരിറ്റി), ഇലക്‌ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (ഇൻറർനെറ്റ് ഓഫ് തിങ്‌സ്‌ ആൻഡ് സൈബർ സെക്യൂരിറ്റി ഇൻക്ലൂഡിങ് ബ്ലോക്ക് ചെയിൻ ടെക്നോളജി), റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എന്നിവ അതിൽ ഉൾപ്പെടും.

ഗവ. വിഭാഗത്തിൽ ഓരോ ബ്രാഞ്ചിലെയും ഓരോ കാറ്റഗറിയിലെയും (സ്റ്റേറ്റ് മെറിറ്റ്, എസ്.ഇ.ബി.സി. ഉപവിഭാഗങ്ങൾ, എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. എന്നിവ) സംസ്ഥാനതല അവസാനറാങ്കുകൾ (പട്ടിക കാണുക).

കോളേജ് താത്‌പര്യങ്ങൾ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് (ടി.വി.ഇ.) ആണ് വിദ്യാർഥികൾ ഏറ്റവും താത്‌പര്യം കാട്ടിയ കോളേജ്. അവിടെയുള്ള, മറ്റുകോളേജുകളിലുള്ള ബ്രാഞ്ചുകളിലെ എസ്.എം. സീറ്റുകൾ ആദ്യം നികത്തപ്പെട്ടത് ഇവിടെയാണ്.

അവസാനറാങ്കുകൾ: അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ -1419, സിവിൽ -2527, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി. -105, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -271, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് -721, മെക്കാനിക്കൽ -1518. ഇവിടെമാത്രമുള്ള ഇൻഡസ്ട്രിയൽ ബ്രാഞ്ചിലെ അവസാന എസ്.എം. റാങ്ക് -5475.

ഗവ. വിഭാഗത്തിൽ മൊത്തം 10 കോളേജുകളിലെങ്കിലുമുള്ള ബ്രാഞ്ചുകളിൽ വിദ്യാർഥിതാത്‌പര്യത്തിൽ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ വന്ന കോളേജുകൾ:

സിവിൽ -ടി.കെ.എം. -(5870), തൃശ്ശൂർ -(6128), ബാർട്ടൺഹിൽ -(6182)

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി. -തൃശ്ശൂർ -(261), ടി.കെ.എം -(501), മാർ അത്തനേഷ്യസ് -(910)

ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -തൃശ്ശൂർ -(789), ടി.കെ.എം. -(1597), ബാർട്ടൺഹിൽ -(2348)

ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് -തൃശ്ശൂർ -(2217), ടി.കെ.എം. -(3863), ബാർട്ടൺഹിൽ -(4722)

മെക്കാനിക്കൽ -തൃശ്ശൂർ -(4503), ടി.കെ.എം. -(6629), ബാർട്ടൺഹിൽ -(7392).

ആർക്കിടെക്ചർ (ബി.ആർക്ക്): നാല് ഗവ./എയ്ഡഡ് കോളേജുകളിലേക്കുമാത്രമാണ് ഈ ഘട്ടത്തിൽ ആർക്കിടെക്ചർ റാങ്ക് പരിഗണിച്ച് അലോട്മെൻറ് നടത്തിയത്. അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക് -138.

22,820 പേർക്ക് എൻജിനിയറിങ് അലോട്മെന്റ്

കഴിഞ്ഞദിവസം പ്രസിദ്ധപ്പെടുത്തിയ പ്രൊവിഷണൽ അലോട്മെൻറ് ലിസ്റ്റ് പ്രകാരം (യഥാർഥ അലോട്മെൻറിലെ പൂർണ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടില്ല), എൻജിനിയറിങ് റാങ്ക് 1-നും 60,657-നും ഇടയ്ക്കുള്ള 22,820 പേർക്കാണ് എൻജിനിയറിങ് അലോട്മെൻറുണ്ടായിരുന്നത്.

ഈ ലിസ്റ്റ് പ്രകാരം, എൻജിനിയറിങ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആദ്യ 100 റാങ്കിൽ, ഓപ്ഷൻ നൽകിയ 62 പേർക്കാണ് അലോട്മെൻറുള്ളത്. ഇവരിൽ 60 പേരും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ച് തിരഞ്ഞെടുത്തു. ഒരാൾവീതം ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ ബ്രാഞ്ചുകൾ തിരഞ്ഞെടുത്തിട്ടുണ്ട്.

ബി.ആർക്കിന് ആർക്കിടെക്ചർ റാങ്ക് 1-നും 1996-നും ഇടയ്ക്കുള്ള 180 പേർക്ക് അലോട്മെന്റുണ്ട്. വിശദമായ അവസാന റാങ്ക് (കോളേജ്/ ബ്രാഞ്ച്/കാറ്റഗറി) നില www.cee.kerala.gov.in-ൽ ലഭിക്കും.

Content Highlights: kerala engineering college admission 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented