പ്രതീകാത്മക ചിത്രം | ഫോട്ടോ:മധുരാജ്
തിരുവനന്തപുരം: കോവിഡ് ഘട്ടം പിന്നിട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ ബുധനാഴ്ച മുതല്‍ സജീവമാകും. 42,90,000 കുട്ടികളാകും പൊതുവിദ്യാലയങ്ങളിലേക്ക് എത്തുക.
സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിനു രാവിലെ 9.30-ന് കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. എല്ലാ സ്‌കൂളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ 27-നകം പൂര്‍ത്തിയാക്കും. കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയായി വരുന്നു. ക്ലാസ് തുടങ്ങുംമുമ്പുതന്നെ യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. മേയ് 26, 27, 28 തീയതികളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്.
അക്ഷരമാല രണ്ടാംഭാഗത്തില്‍
ഒന്ന്, രണ്ട് ക്ലാസുകളിലെ മലയാളം പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ മലയാളം അക്ഷരമാല അച്ചടിക്കുമെന്ന് മന്ത്രി. പുസ്തകത്തില്‍ത്തന്നെയാകും അച്ചടിക്കുക. സ്‌കൂള്‍ തുറക്കുമ്പോള്‍ നല്‍കേണ്ട ഒന്നാംഭാഗത്തിന്റെ അച്ചടി പൂര്‍ത്തിയായതിനാലാണ് അടുത്തഭാഗത്തില്‍ അച്ചടിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
Content Highlights: Kerala Chief Minister Pinarayi Vijayan to open Pravesanotsavam on June 1
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..