-
തൃശ്ശൂർ: ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരള കാർഷിക സർവകലാശാല പഠന, ഗവേഷണ, വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾക്ക് ഓൺലൈൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു.
കാർഷിക സർവകലാശാലയിൽ വാർഷിക അവധിദിനങ്ങളില്ല. ഇത് കണക്കിലെടുത്തുകൊണ്ട് ഐ.സി.എ.ആർ., യു.ജി.സി. എന്നിവയുടെ നിർദേശപ്രകാരം വിദ്യാർഥികൾക്ക് വീടുകളിൽനിന്ന് പഠനം തുടരുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സർവകലാശാലയുടെ സെന്റർ ഫോർ ഇ-ലേണിങ്ങിന്റെ നേതൃത്വത്തിൽ ബിരുദം, ബിരുദാനന്തരബിരുദം, പിഎച്ച്.ഡി. ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട്. മൂഡിൽ ഇ ലേണിങ് പ്ലാറ്റ്ഫോം മുഖേനയാണ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നത്. ഓൺലൈനായി പരിശോധനയും പഠനവിലയിരുത്തലും നടത്താനും സൗകര്യമുണ്ടാവും.
ഗൂഗിൾ മീറ്റ്, ഗൂഗിൾ ക്ലാസ് റൂം, യു ട്യൂബ് എന്നിവയും പ്രയോജനപ്പെടുത്തുന്നുണ്ട്. ക്ലാസുകൾ തിരിച്ചുള്ള വിദ്യാർഥികളുടെ വാട്സ് ആപ്പ്, ഇ മെയിൽ ഗ്രൂപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. സർവകലാശാലയുടെ സെന്റർ ഫോർ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഐ.ടി.യുടെ സഹായത്തോടെ ഓൺലൈൻ പഠനരീതി പരിചയപ്പെടുത്തുന്ന വെബിനാറുകൾ അധ്യാപകർക്കായി സംഘടിപ്പിച്ചിരുന്നു. ഐ.സി.എ.ആർ. നടത്തുന്ന ഓൺലൈൻ ശില്പശാലയിൽ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർ പങ്കെടുക്കും.
Content Highlights: Kerala Agricultural university started online teaching, lockdown, covid-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..