കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ നാളെ: എഴുതുന്നത് 1.23 ലക്ഷം പേര്‍ | KEAM


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: gettyimages.in

തിരുവനന്തപുരം: എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനത്തിനായി, കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷ (KEAM) നാളെ നടക്കും. അഡ്മിറ്റ് കാർഡുകൾ പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

1,23,623 പേരാണ് പരീക്ഷയ്ക്കായി അപേക്ഷിച്ചത്. ഫാർമസി കോഴ്സിലേക്കു മാത്രം അപേക്ഷിച്ചവർ രാവിലത്തെ പരീക്ഷ മാത്രം എഴുതിയാൽ മതി.

പരീക്ഷ

  • എന്‍ജിനിയറിങ്: രണ്ടു പേപ്പര്‍, പേപ്പര്‍ I -ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി (യഥാക്രമം 72, 48 ചോദ്യങ്ങള്‍). രാവിലെ 10 മുതല്‍ 12.30 വരെ. പേപ്പര്‍ II - മാത്തമാറ്റിക്‌സ് (120 ചോദ്യങ്ങള്‍). ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ചുവരെ.
  • ഫാര്‍മസി: ഒരു പേപ്പര്‍, പേപ്പര്‍ I- ഫിസിക്‌സ്, കെമിസ്ട്രി (യഥാക്രമം 72, 48 ചോദ്യങ്ങള്‍) - 17-ന് രാവിലെ 10 മുതല്‍ 12.30 വരെ (എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പര്‍ തന്നെയാണിത്).
വിദ്യാർഥികൾ അഡ്മിറ്റ് കാർഡിനു പുറമേ താഴെപ്പറയുന്ന ഏതെങ്കിലും തിരിച്ചറിയൽ രേഖയും കൈയിൽ കരുതണം

  • പാസ്പോർട്ട്
  • ഡ്രൈവിങ് ലൈസൻസ്
  • ഇലക്‌ഷൻ ഐഡി
  • പാൻ കാർഡ്
  • ഫോട്ടോ സാക്ഷ്യപ്പെടുത്തിയുള്ള സ്കൂൾ മേധാവിയുടെ സർട്ടിഫിക്കറ്റ്
  • അല്ലെങ്കിൽ ഫോട്ടോ സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്
ഹെൽപ്‌ലൈൻ: 0471 2525300.

പ്രവേശന പരീക്ഷാ ഫലം ജൂണ്‍ 20-നകം പ്രസിദ്ധപ്പെടുത്തും. വിവിധ റാങ്ക് പട്ടികകള്‍ ജൂലായ് 20-നകം പ്രസിദ്ധീകരിക്കും.

Content Highlights: KEAM 2023 held on May 17

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
MBBS

1 min

ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇനി US, കാനഡ അടക്കം വിവിധ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാം

Sep 21, 2023


Yes Quiz me

2 min

ക്വിസല്ല; ഇത് അക്ഷരമുറ്റത്തെ അറിവിന്റെ അങ്കം | യെസ് ക്വിസ് മി

Sep 21, 2023


School Students

2 min

പൊതുവിദ്യാഭ്യാസം മൂന്നുഘട്ടങ്ങളായി, ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസിൽ; പാഠ്യപദ്ധതി രേഖയിൽ ശുപാർശ

Sep 20, 2023


Most Commented