കേരള എന്‍ജിനീയറിംഗ്,ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു 


പ്രതീകാത്മക ചിത്രം | Photo: gettyimages.in

2022-23 അധ്യയന വർഷത്തെ കേരള എന്‍ജിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സ്കളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയുടെ ഭാഗമായുള്ള ട്രയൽ അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 18.09.2022 വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ അലോട്ട്മെന്റ് യഥാർത്ഥ പ്രവേശനം ഉറപ്പ് വരുത്തുന്നില്ല. ഒരു വിദ്യാർത്ഥിക്ക് പ്രവേശനം ലഭിക്കാനുള്ള കോഴ്സ് / കോളേജ് സാധ്യത മാത്രമാണ് ട്രയൽ അലോട്ട്മെന്റ് സൂചിപ്പിക്കുന്നത്. ഈ സാധ്യതകൾ മനസ്സിലാക്കി വിദ്യാർത്ഥികൾക്ക് ഓപ്ഷനുകൾ സമർപ്പിക്കുന്നതിനും ഇതിനോടകം നൽകിയ ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനും 20.09.2022 രാവിലെ 10.00 മണി വരെ സമയം ലഭ്യമാണ്. ഒന്നാം ഘട്ട അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിട്ടുള്ള കോഴ്സസ്, കോളേജ് കോമ്പിനേഷനുകളിലേയ്ക്ക് പിന്നീട് ഒരു ഘട്ടത്തിലും ഓപ്ഷനുകൾ നൽകാൻ അവസരമുണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ഹെൽപ് ലൈൻ നം : 04712525300

Content Highlights: keam 2022 trial allotment published


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented