പ്രതീകാത്മക ചിത്രം | Photo: gettyimages.in
2022-23-ലെ KEAM പ്രവേശനഫീസ് റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റായ www.cee.kerala.gov.in -ല്‍ പ്രസിദ്ധീകരിച്ചു.
റീഫണ്ടിന് അര്‍ഹതയുള്ളതും ഇതുവരെ അക്കൗണ്ട് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാത്തവര്‍ക്കും, അക്കൗണ്ട് വിവരങ്ങള്‍ തെറ്റായതിനാല്‍ ഇതുവരെ റീഫണ്ട് ലഭിക്കാത്തവര്‍ക്കും മാര്‍ച്ച് ആറ് വൈകിട്ട് അഞ്ച് വരെ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസരമുണ്ട്.
റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ www.cee.kerala.gov.in-എന്ന് വെബ്‌സൈറ്റിലെ 'KEAM2022 Candidate Portal' എന്ന ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്‍കി പ്രവേശിച്ച് 'submit bank account ്‌റetails-ല്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാം. വിദ്യാര്‍ഥികളുടേയോ മാതാപിതാക്കളുടേയോ പേരിലുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നമ്പറാണ് നല്‍കേണ്ടത്. എന്‍.ആര്‍.ഐ അക്കൗണ്ടിലേക്ക് റീഫണ്ട് നല്‍കുന്നതല്ല. വിശദവിവരങ്ങള്‍ക്ക്- www.cee.kerala.gov.in
Content Highlights: KEAM 2022- Submission of Bank Account details for candidates eligible for refund
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..