കീം പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ. എസ്. വരുൺ മാതാപിതാക്കൾ ക്കൊപ്പം | ഫോട്ടോ: ജി. ശിവപ്രസാദ് മാതൃഭൂമി
തിരുവനന്തപുരം: 2020-ലെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പ്രഖ്യാപിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
എന്‍ജിനിയറിങില്‍ വരുണ്‍ കെ.എസ് (കോട്ടയം) ഒന്നാം റാങ്കും ഗോകുല്‍ ഗോവിന്ദ് ടി.കെ (കണ്ണൂര്‍) രണ്ടാം റാങ്കും നിയാസ് മോന്‍.പി (മലപ്പുറം) മൂന്നാം റാങ്കും നേടി. ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
എന്‍ജിനിയറിങ് ആദ്യത്തെ നൂറ് റാങ്കില്‍ ഇടം പിടിച്ചത് 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളുമാണ്. ഇതില്‍ 66 പേര്‍ ആദ്യ ശ്രമത്തില്‍ പാസായവരാണ്. 34 പേര്‍ രണ്ടാമത്തെ ശ്രമത്തില്‍ പാസായവരും.
എന്‍ജിനിയറിങ്: ആദ്യ പത്ത് റാങ്കില്‍ ഇടം നേടിയവര്‍
- നാലാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)
- അഞ്ചാം റാങ്ക്: അദ്വൈത് ദീപക് (കോഴിക്കോട്)
- ആറാം റാങ്ക്: ഇബ്രാഹിം സുഹൈല്‍ ഹാരിസ് (കാസര്‍കോഡ്)
- ഏഴാം റാങ്ക്: തസ്ലീം ബാസില്‍ എന്‍ (മലപ്പുറം)
- എട്ടാം റാങ്ക്: അക്ഷയ് കെ മുരളീധരന്‍ (തൃശൂര്‍)
- ഒമ്പതാം റാങ്ക്: മുഹമ്മദ് നിഹാദ്. യു (മലപ്പുറം)
- പത്താം റാങ്ക്: അലീന എം.ആര്‍ (കോഴിക്കോട്)
- ഒന്നാം റാങ്ക്: അക്ഷയ് കെ.മുരളീധരന്‍ (തൃശൂര്‍)
- രണ്ടാം റാങ്ക്: ജോയല്‍ ജെയിംസ്(കാസര്‍ഗോഡ്)
- മൂന്നാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)
അപ്രകാരം എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ 56,599 വിദ്യാര്‍ത്ഥികളില്‍ 53,236 വിദ്യാര്‍ത്ഥികള്‍ അവരുടെ രണ്ടാം വര്‍ഷ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. വിശദമായ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റിലുളള വിജ്ഞാപനങ്ങള്‍ കാണുക.
Content Highlights: KEAM 2020 Rank Lists Published at cee kerala website
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..