
പ്രതീകാത്മക ചിത്രം | File Photo: PTI
തിരുവനന്തപുരം: കേരള എൻജിനിയറിങ് ഫാർമസി പ്രവേശന പരീക്ഷ എഴുതിയവരിലും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരിലും കൂടുതൽ കേരള സിലബസുകാർ. സംസ്ഥാനത്ത് 14 ജില്ലകളിലും ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും നടന്ന പ്രവേശന പരീക്ഷ 71,742 പേരാണ് എഴുതിയത്. ഇതിൽ 37,124 പേർ കേരള സിലബസിൽ യോഗ്യതാപരീക്ഷ വിജയിച്ചവരായിരുന്നു. ഇവരിൽ 2280 പേർ റാങ്ക് പട്ടികയിൽ ആദ്യ 5000-ൽ എത്തി.
അതേസമയം, സി.ബി.എസ്.ഇ. വിഭാഗത്തിൽ യോഗ്യതാ പരീക്ഷ വിജയിച്ച 14,468 പേരാണ് ഇക്കുറി പരീക്ഷ എഴുതിയത്. ഇതിൽ 2477 പേർ ആദ്യ 5000 റാങ്കിൽ ഉൾപ്പെട്ടു. ഐ.എസ്.സി.ഇ. വിഭാഗത്തിൽനിന്ന് പരീക്ഷയെഴുതിയ 1206 പേരിർ 214 പേരും മറ്റു ബോർഡുകളുടെ യോഗ്യതാപരീക്ഷ വിജയിച്ച 438 പേരിൽ 29 പേരും എൻജിനിയറിങ്ങിന്റെ ആദ്യ അയ്യായിരം റാങ്കിനുള്ളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഫാർമസി വിഭാഗത്തിലെ റാങ്ക് പട്ടികയിൽ 34,260 പെൺകുട്ടികളും 12,821 ആൺകുട്ടികളുമാണ്. ആദ്യ പത്ത് റാങ്കുകാരിൽ മൂന്ന് പെൺകുട്ടികളും ഏഴ് ആൺകുട്ടികളുമാണുള്ളത്. ആദ്യ നൂറുകാരിൽ കൂടുതലും പെൺകുട്ടികളാണ്; 58 പേർ.
Content Highlights: KEAM 2020: most of the rank holders studied Kerala syllabus
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..