ബെംഗളൂരു: പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം കര്‍ണാടകയാവുമെന്ന് ഉപമുഖ്യമന്ത്രി സി.എന്‍. അശ്വനാഥ് നാരായണ്‍. ഇതിനു മുന്നോടിയായുള്ള ഭരണ പരിഷ്‌കാരങ്ങള്‍ക്കും നിയമ ഭേദഗതികള്‍ക്കും സംസ്ഥാനം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
പുതിയ വിദ്യാഭ്യാസനയം നടപ്പാക്കാനുള്ള തീരുമാനം വന്നപ്പോള്‍തന്നെ പ്രത്യേക കര്‍മ്മസമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിവിധ ഘട്ടങ്ങളായി പുതിയ നയം നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയുന്നതാണ് പുതിയ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലായ് 29-നാണ് മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.കസ്തൂരിരംഗന്‍ കമ്മിറ്റി സമര്‍പ്പിച്ച വിദ്യാഭ്യാസനയം കേന്ദ്ര കാബിനെറ്റ് അംഗീകരിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും സമഗ്രമായ മാറ്റം ലക്ഷ്യമിടുന്നതാണ് പുതിയ നയം.
Content Highlights: Karnataka Will Be The First State To Implement New Education Policy: Deputy CM
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..