'സാറേ സ്‌കൂളുണ്ടോ...?'മഴയത്ത് അവധി പ്രതീക്ഷിച്ചവര്‍ക്ക് കളക്ടറുടെ മറുപടി 


.ഫോട്ടോ:അജിത്ത് ശങ്കരൻ

കണ്ണൂര്‍: മഴ കനത്തതോടെ ജില്ലാ കളക്ടര്‍മാരുടെ പേജില്‍ കമന്റുകളുടെ ബഹളമാണ് ഇപ്പോള്‍. മഴയായതിനാല്‍ അവധി പ്രഖ്യാപിക്കണമെന്നാവശ്യവും, സ്‌കൂളുണ്ടോ എന്നറിയാനുള്ള ആകാംക്ഷയുമൊക്കെ കമന്റായി നിറയുകയാണ്. കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴവും വെള്ളിയും കളക്ടര്‍ അവധിപ്രഖ്യാപിച്ചിരുന്നു. ശനിയും ഞായറും അടക്കം നാല് അവധി ദിനങ്ങളാണ് പെരുന്നാള്‍കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. തിങ്കളാഴ്ച കൂടി അവധി പ്രതീക്ഷിച്ച് ഞായറാഴ്ച കളക്ടറുടെ പേജ് നോക്കിയവര്‍ക്ക് പക്ഷേ നിരാശയായിരുന്നു ഫലം

'സ്‌കൂളിലേക്ക് പോകാം (lets go back to school) എന്നായിരുന്നു കളക്ടറുടെ പോസ്റ്റ്. പതിവുപോലെ പോസ്റ്റിന് കീഴെ രസകരമായ കമന്റുകളാണ് ഇത്തവണയും പ്രത്യക്ഷപ്പെട്ടത്. '28വര്‍ഷം.... 28 വര്‍ഷത്തെ കാത്തിരിപ്പ് എന്നൊന്നും പറേന്നില്ല. പക്ഷെ 5 മണിമുതല്‍ കളഞ്ഞ സമയം സാറിന് വേണ്ടി ആയിരുന്നു' , 'കളക്ടര്‍ ലീവ് തന്നില്ലെങ്കിലും കൊഴപ്പം ഇല്ല.. ഞാന്‍ സ്വയം പ്രഖ്യാപിത ലീവ് എടുക്കുന്നു', 'ഞാന്‍ പോവൂല...ഞാന്‍ ഉമ്മച്ചീന്റവിടെ പാര്‍ക്കാന്‍ വന്നതാ...ന്റെ പെരുന്നാള്‍ക്കുപ്പായം ഉമ്മച്ചീന്റവിടെ എല്ലാവരെയും കാണിക്കാനുണ്ട്', 'നടന്നു സ്‌കൂളുകളില്‍ പോകുന്ന കുട്ടികള്‍ മഴക്കാലത്ത് ഒരുപാട് വിഷമിക്കുന്നു മഴയില്‍ നെഞ്ചോളം നനഞ്ഞാണ് പലരും ക്ലാസില്‍ എത്തുന്നത് തണുത്ത് വിറച്ച് ക്ലാസില്‍ ഇരുന്നാല്‍ അസുഖം ഉണ്ടാവാന്‍ സാധ്യത ഉണ്ട് അത് നടന്നു പോകുന്നവര്‍ക്ക് മനസ്സിലാവൂ' തുടങ്ങി രസകരങ്ങളായ കമന്റുകളും ട്രോളുകളുമാണ് പോസ്റ്റിന് കീഴെ.

എന്നാല്‍ അവധി പ്രഖ്യാപിച്ചിരുന്ന കഴിഞ്ഞ രണ്ട് ദിവസങ്ങളേക്കാള്‍ സുരക്ഷാ പ്രശ്‌നം ഈ ദിവസങ്ങളിലാണെന്ന് പറയുന്നവരുമുണ്ട്. 'കണ്ണൂര്‍ ഉള്‍പ്പെടെ മൂന്നു ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.. ഇന്ന് ജില്ലയിലെ മലയോര മേഖലകളില്‍ സഞ്ചരിച്ച ആള്‍ എന്ന നിലയില്‍ പല സ്ഥലങ്ങളും റോഡേത് പുഴയേത് തോടേത് എന്ന് തിരിച്ചറിയാന്‍ ആവാത്ത വിധമാണ്...ഈ അവസ്ഥ കൂടാനേ സാദ്ധ്യത ഉള്ളൂ..കലക്ടര്‍ അറിയിച്ചിരിക്കുന്നത് നാളെ സ്‌കൂളില്‍ എല്ലാവരും പോകണമെന്നാണ്..സത്യത്തില്‍ ജില്ല എന്നത് കണ്ണൂര്‍ നഗരത്തിന് പുറത്ത് കരിവള്ളൂര്‍ മുതല്‍ കര്‍ണാടക അതിര്‍ത്തിവരെ നീണ്ട് കിടക്കുന്ന വിശാലമായ ഭൂപ്രദേശമാണ്..... കലക്ടര്‍ അവധി പ്രഖ്യാപിക്കേണ്ടത് കലണ്ടര്‍ നോക്കി പ്രഖ്യാപിക്കുന്നതിന് പകരം കാലാവസ്ഥസാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാവണം..' എന്നാണ് മറ്റൊരു കമന്റ്

Content Highlights: kannur collector's fb post

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented