ജോസ അലോട്മെന്റ്: ആകെ സീറ്റുകൾ 54,477; പാലക്കാടും കോട്ടയത്തും പുതിയ കോഴ്സുകൾ


Representative Image | Photo: canva

ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) 2022-’23-ൽ നടത്തുന്ന വിവിധ ബിരുദതല അലോട്മെൻറ്് പ്രക്രിയയിൽ മൊത്തം 54,477 സീറ്റുകളുണ്ട്. ഇതിൽ ഓപ്പൺ സീറ്റുകൾ 21,532. വിവിധവിഭാഗം സ്ഥാപനങ്ങളിലെ സീറ്റ് ലഭ്യതയ്ക്ക് പട്ടിക ഒന്ന് കാണുക.

ഈ പ്രക്രിയയിൽ ഉൾപ്പെട്ട കേരളത്തിലെ സ്ഥാപനങ്ങൾ പാലക്കാട് ഐ.ഐ.ടി., കോഴിക്കോട് എൻ.ഐ.ടി., കോട്ടയം ഐ.ഐ.ഐ.ടി. എന്നിവയാണ്. ഇതിൽ പാലക്കാട് ഐ.ഐ.ടി.യിൽ ഡേറ്റാ സയൻസ് ആൻഡ് എൻജിനിയറിങ് ബി.ടെക്. പ്രോഗ്രാമും കോട്ടയം ഐ.ഐ.ഐ.ടി.യിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡേറ്റാ സയൻസ്) ബി.ടെക്. പ്രോഗ്രാമും ഈ വർഷം തുടങ്ങുന്നു.

* പാലക്കാട് ഐ.ഐ.ടി.: സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ ബ്രാഞ്ചുകളാണ് നിലവിലുള്ളത്.

Also Read

ഐ.ഐ.ടി, എൻ.ഐ.ടി പ്രവേശനം: ജോസ 2022 രജിസ്ട്രേഷൻ ...

JEE Main: പ്രവേശന നടപടിക്രമങ്ങൾ അറിയാം, ...

ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) ...

* കോട്ടയം ഐ.ഐ.ഐ.­ടി. ബ്രാഞ്ചുകൾ: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (സൈബർ സെക്യൂരിറ്റി).

* കോഴിക്കോട് എൻ.ഐ.­ടി. ബ്രാഞ്ചുകൾ: ബി.ടെക്. -ബയോടെക്നോളജി, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, എൻജിനിയറിങ് ഫിസിക്സ്, മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനിയറിങ്, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, പ്രൊഡക്‌ഷൻ. കൂടാതെ, ബി.ആർക്ക്. (ആർക്കിടെക്ചർ) പ്രോഗ്രാമും ഉണ്ട്. കേരളത്തിലെ സ്ഥാപനങ്ങളിലെ സീറ്റ് ലഭ്യത പട്ടിക രണ്ട് കാണുക.

Content Highlights: JoSAA Counselling 2022: Registration Date (Sept 12), Seat Allotment, Opening and Closing Ranks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented