ഐ.ഐ.ടി, എൻ.ഐ.ടി പ്രവേശനം: ജോസ 2022 രജിസ്ട്രേഷൻ ചോയ്സ് ഫില്ലിങ് തുടങ്ങി | JoSAA 2022


Representative Image | Photo: canva

ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ/അഡ്വാൻസ്ഡ് റാങ്ക് പട്ടിക അടിസ്ഥാനമാക്കിയുള്ള പ്രവേശനനടപടികൾ ജോയൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) josaa.nic.in വഴി ആരംഭിച്ചു. ജെ.ഇ.ഇ. മെയിൻവഴിയുള്ള ബി.ഇ./ബി.ടെക്., ബി.ആർക്., ബി.പ്ലാനിങ് റാങ്ക് പട്ടികകൾ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അടിസ്ഥാനമാക്കിയുള്ള റാങ്ക് പട്ടിക എന്നിവ പരിഗണിച്ചുള്ള, സംയുക്ത സീറ്റ് അലോട്മെൻറ് പ്രക്രിയയാണ് ജോസ നടത്തുന്നത്. മൊത്തം 114 സ്ഥാപനങ്ങളാണുള്ളത്.

ജെ.ഇ.ഇ. മെയിൻ റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിൽ അലോക്കേഷൻ നടത്തുന്ന സ്ഥാപനങ്ങൾ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.- 31 എണ്ണം), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഷിബ്പുർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (26 സ്ഥാപനങ്ങൾ), ഗവൺമെൻറ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (ജി.എഫ്.ടി.ഐ.- 33 എണ്ണം)- മൊത്തം 91 സ്ഥാപനങ്ങൾ. അലോക്കേഷൻ പ്രക്രിയയിൽ ഇവ എൻ.ഐ.ടി.+വിഭാഗം എന്ന് അറിയപ്പെടുന്നു. ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനത്തിലുള്ള അലോക്കേഷനിൽ 23 ഐ.ഐ.ടി.കളാണുൾപ്പെട്ടിരിക്കുന്നത്.

സ്ഥാപനങ്ങളുടെ പൂർണ പട്ടിക josaa.nic.in -ലുള്ള ‘ജോസ 2022’ ബിസിനസ് റൂൾസിൽ ലഭിക്കും.

അലോക്കേഷൻ പ്രക്രിയയിൽ ഒരു കോഴ്സും/ബ്രാഞ്ചും സ്ഥാപനവും ചേരുന്നതാണ് ഒരു അക്കാദമിക് പ്രോഗ്രാം. അലോക്കേഷന് പരിഗണിക്കപ്പെടണമെന്ന് താത്പര്യമുള്ള അക്കാദമിക് പ്രോഗ്രാമുകൾക്ക് മുൻഗണന നിശ്ചയിച്ച്, രജിസ്റ്റർചെയ്യുന്ന പ്രക്രിയയാണ് ചോയ്സ് ഫില്ലിങ്. ഒരിക്കൽ രജിസ്റ്റർചെയ്യുന്ന ചോയ്സുകൾ, ചോയ്സ് ഫില്ലിങ്ങിനുള്ള സമയപരിധിക്കകം എത്രതവണ വേണമെങ്കിലും പുനഃക്രമീകരിക്കാം. താത്പര്യമില്ലാത്തവ ഒഴിവാക്കാം. പുതിയവ ഉൾപ്പെടുത്താം. ചോയ്സുകളുടെ മുൻഗണനക്രമം മാറ്റാം.

മോക്ക് അലോക്കേഷൻ

സീറ്റ് സാധ്യതകൾ വിലയിരുത്താൻ രണ്ട് മോക്ക് അലോക്കേഷനുകളുണ്ടാകും. ഇത് 18-ന്‌ രാവിലെ 11.30-നും 20-ന് രാവിലെ 10-നും പ്രഖ്യാപിക്കും. യഥാക്രമം 17-ന് രാത്രി എട്ടുവരെയും 19-ന് വൈകീട്ട് അഞ്ചുവരെയും രജിസ്റ്റർചെയ്യുന്ന ചോയ്‌സുകളുടെ അടിസ്ഥാനത്തിലാകും ഇവ പ്രഖ്യാപിക്കുക. താത്പര്യമുള്ളപക്ഷം ഇവയുടെ അടിസ്ഥാനത്തിലും ചോയ്‌സുകൾ പുനഃക്രമീകരിക്കാം. രണ്ടാം മോക്ക് ഫലത്തിനുശേഷം ചോയ്‌സ് ലോക്കിങ് സൗകര്യം ലഭ്യമാക്കും. ലോക്കിങ് നടത്തിക്കഴിഞ്ഞാൽ ചോയ്‌സുകളിൽ മാറ്റംവരുത്താൻ കഴിയില്ല.

21-ന് വൈകീട്ട് അഞ്ചിന് രജിസ്‌ട്രേഷൻ/ചോയ്‌സ് ഫില്ലിങ് സമയപരിധി അവസാനിക്കും. അതിനകം ചോയ്‌സ് ലോക്കിങ് നടത്താത്തവരുടെ ചോയ്‌സുകൾ സിസ്റ്റം ലോക്ക് ചെയ്യും.

Content Highlights: Joint Seat Allocation Authority (JOSAA)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented