ജോയൻറ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) ഫെബ്രുവരി 12-ന്


ഡോ. എസ്. രാജൂകൃഷ്ണൻ

Representative image

മികച്ച സ്ഥാപനങ്ങളിൽ മാസ്റ്റേഴ്സ്, ഗവേഷണ പ്രോഗ്രാമുകൾ ചെയ്യാൻ അവസരമൊരുക്കുന്ന ജോയൻറ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സിന്റെ വിശദാംശങ്ങൾ (ജാം) മുഖ്യ സംഘാടകസ്ഥാപനമായ ഗുവാഹട്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രസിദ്ധീകരിച്ചു.

പ്രവേശന സ്ഥാപനങ്ങൾ

ഭിലായ്, ഭുവനേശ്വർ, ബോംബെ, ഡൽഹി, ധൻബാദ്, ഗാന്ധിനഗർ, ഗുവാഹട്ടി, ഹൈദരാബാദ്, ഇൻഡോർ, ജമ്മു, ജോധ്പുർ, കാൻപുർ, ഖരഗ്പുർ, മദ്രാസ്, മാണ്ഡി, പാലക്കാട്, പട്ന, റൂർഖി, റോപാർ, തിരുപ്പതി, വാരാണസി ഐ.ഐ. ടി.കൾ 2023-24 ലെ പി.ജി. പ്രോഗ്രാം പ്രവേശനത്തിനാണ് ജാം മുഖ്യമായും നടത്തുന്നത്. വിവിധ പ്രോഗ്രാമുകളിലായി 3000-ത്തിൽപ്പരം സീറ്റുകളാണ് ഐ.ഐ.ടി.കളിലുള്ളത്. കൂടാതെ, ഐ.ഐ.എസ്‌സി., എൻ.ഐ.ടി.കൾ, ഡി. ഐ.എ.ടി., ഐ.ഐ.ഇ.എസ്.ടി., ഐസർ, ജെ.എൻ.സി.എ. എസ്.ആർ., എസ്‌.എൽ.ഐ. ഇ.ടി. എന്നിവയിലെ 2300-ൽപ്പരം സീറ്റുകളിലെ പ്രവേശനങ്ങൾക്കും ജാം സ്കോർ ഉപയോഗിച്ചേക്കാം.

യോഗ്യത

ബിരുദമുള്ളവരോ ബിരുദകോഴ്സിൽ അന്തിമവർഷത്തിൽ പഠിക്കുന്നവരോ ആയിരിക്കണം. യോഗ്യത നേടിയിരിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 30.

പേപ്പറുകൾ

ഏഴുവിഷയങ്ങളിലാണ് ജാം നടത്തുന്നത്. ബയോടെക്നോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്. ഫെബ്രുവരി 12-ന് രാവിലെ കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ് പേപ്പറുകളുടെയും ഉച്ചയ്ക്ക് ബയോടെക്നോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നിവയുടെയും പരീക്ഷകൾ കംപ്യൂട്ടർ അധിഷ്ഠിതമായി നടത്തും. അധിക ഫീസടച്ച് രണ്ടുപേപ്പറുകൾവരെ ഒരാൾക്ക് അഭിമുഖീകരിക്കാം. പരീക്ഷകളുടെ ദൈർഘ്യം മൂന്നുമണിക്കൂർ. മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

Content Highlights: Joint Entrance Test For masters

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented