ജെ.എൻ.യു., ജാമിയ മിലിയ: ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു


ജെഎൻയു സർവകലാശാല |ഫോട്ടോ:സാബു സ്‌കറിയ

ന്യൂഡൽഹി: സി.യു.ഇ.ടി.-യു.ജി. ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ജവാഹർലാൽ നെഹ്രു സർവകലാശാല (ജെ.എൻ.യു.), ജാമിയ മിലിയ ഇസ്‍ലാമിയ സർവകലാശാല എന്നിവിടങ്ങളിൽ ബിരുദപ്രവേശനനടപടികൾ ആരംഭിച്ചു. ദേശീയ പരീക്ഷാ ഏജൻസി നൽകിയ വിദ്യാർഥികളുടെ വിവരങ്ങൾ സർവകലാശാലയ്ക്ക് കീഴിലെ പ്രവേശനവിഭാഗം പരിശോധിക്കുകയാണെന്ന് ജെ.എൻ.യു. അറിയിച്ചു.

ഓൺലൈൻ അപേക്ഷയ്ക്കും ഫീസ് അടയ്ക്കാനുമുള്ള പോർട്ടൽ ജെ.എൻ.യു. വെബ്സൈറ്റിൽ ഉടൻ തുറക്കും. വിദേശഭാഷാ കോഴ്സുകളിലേക്കും ‘ആയുർവേദ ബയോളജി’യിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുമുള്ള പ്രവേശനത്തിന് സി.യു.ഇ. ടി. സ്കോറുകൾ പരിഗണിക്കും. പ്രവേശനപരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

ആവശ്യമെങ്കിൽ, 12-ാം ക്ലാസ് പരീക്ഷയിൽ നേടിയ മാർക്ക് പരിഗണിച്ചും വിദ്യാർഥികൾക്ക് മുൻഗണന നൽകുമെന്ന് സർവകലാശാലാ മാർഗനിർദേശത്തിലുണ്ട്. ജാമിയ മിലിയയിൽ പത്ത് ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് സി. യു.ഇ.ടി. സ്കോറുകൾ പരിഗണിക്കുക.

എന്നാൽ, സർവകലാശാലയ്ക്ക് എൻ.ടിഎ.യിൽനിന്ന് ഇതുവരെ വിദ്യാർഥികളുടെ മാർക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് രജിസ്ട്രാർ നസിം ഹുസൈൻ ജാഫ്രി പറഞ്ഞു. വിഷയത്തിൽ ഏജൻസിക്ക്‌ കത്തയച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. മാർക്ക് ലഭിച്ചാൽമാത്രമേ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: JNU- Jamia Millia Islamia UG admission 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented