-
ന്യൂഡൽഹി: കോവിഡ്-19 രോഗ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ ലംഘിക്കുന്ന വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു). ഈ ലോക്ക്ഡൗൺ കാലത്തും വിദ്യാർഥികളുടെ എല്ലാ ആവശ്യങ്ങളും നടപ്പാക്കുന്നതിനായി സർവകലാശാല കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. എന്നാൽ ചില വിദ്യാർഥികൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അവരുടേയും മറ്റുള്ളവരുടെയകും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും സർവകലാശാല വ്യക്തമാക്കി.
സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയവ അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും കൂട്ടാക്കാത്ത വിദ്യാർഥികൾക്കെതിരേ എത്രയും പെട്ടെന്ന് നടപടിയെടുക്കുമെന്നും സർവകലാശാല അറിയിച്ചു. കോവിഡ്-19 തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൗൺ മേയ് മൂന്നുവരെയാണ് നീട്ടിയിട്ടുള്ളത്.
Content Highlights: JNU asks students to obey lockdown restrictions if not to face disciplinary actions
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..