ജെ.ഇ.ഇ., നീറ്റ്, യു.ജി.സി. പരീക്ഷകൾ പ്രാദേശികഭാഷകളിൽ നടത്തും -അമിത്ഷാ


മധ്യപ്രദേശിലെ എം.ബി.ബി.എസ്. വിദ്യാർഥികൾക്കായി ഹിന്ദിയിലുള്ള പാഠപുസ്തകങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുന്നു | Photo: ANI

ന്യൂഡൽഹി: എൻജിനിയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ., മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്, ഗവേഷണത്തിനും ലക്ചർഷിപ്പിനും യോഗ്യത നൽകുന്ന യു.ജി.സി. പരീക്ഷകൾ പ്രാദേശികഭാഷകളിൽ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഹിന്ദിയിലുള്ള മെഡിക്കൽ പുസ്തകങ്ങൾ മധ്യപ്രദേശിൽ പുറത്തിറക്കുന്നതിനിടെയാണ് പ്രഖ്യാപനം.

നീറ്റ് എഴുതുന്ന വിദ്യാർഥികൾക്ക് മലയാളമടക്കം 13 ഭാഷകളിൽ ഒന്ന് തിരഞ്ഞെടുക്കാൻ നിലവിൽ അവസരമുണ്ട്. എന്നാൽ യു.ജി.സി., ജെ.ഇ.ഇ. പരീക്ഷകൾ നിലവിൽ പ്രദേശികഭാഷകളിൽ നടത്തുന്നില്ല.



വിദ്യാഭ്യാസ വാര്‍ത്തകളറിയാന്‍ Join whatsapp group

ജെ.ഇ.ഇ., നീറ്റ് എന്നിവയെ ആർട്‌സ്, സയൻസ് കോഴ്‌സുകളിലെ പ്രവേശനത്തിന് ഇക്കൊല്ലം ആരംഭിച്ച സി.യു.ഇ.ടി.-യു.ജി.യുമായി സംയോജിപ്പിക്കുമെന്ന് യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ്‌കുമാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് കേന്ദ്രവിഭ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ തള്ളി.

Content Highlights: JEE, NEET and UGC NET exam will be conducted in regional languages says Amit Shah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented