ജെ.ഇ.ഇ മെയിന്‍ ഏപ്രില്‍ സെഷന്‍: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു


ജൂലായ് 20, 22,25,27 തീയതികളിലാകും ഏപ്രില്‍ സെഷന്‍ പരീക്ഷ നടക്കുക. നേരത്തെ ജൂലായ് 20 മുതല്‍ 25 വരെ പരീക്ഷ നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്

പ്രതീകാത്മക ചിത്രം | Photo: gettyimages.in 

ന്യൂഡല്‍ഹി: ജൂലായ് 20 മുതല്‍ നടക്കാനിരിക്കുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ (ജെ.ഇ.ഇ മെയിന്‍) ഏപ്രില്‍ സെഷന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി jeemain.nta.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ജൂലായ് 20, 22,25,27 തീയതികളിലാകും ഏപ്രില്‍ സെഷന്‍ പരീക്ഷ നടക്കുക. നേരത്തെ ജൂലായ് 20 മുതല്‍ 25 വരെ പരീക്ഷ നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ.

ജൂലായ് 27 മുതല്‍ ആഗസ്റ്റ് 2 വരെയാകും മേയ് സെഷന്‍. എന്‍ജിനിയറിങ്ങിന് പുറമേ പ്ലാനിങ്, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിനുള്ള പരീക്ഷയും മേയ് സെഷനില്‍ നടക്കും. 2021 ഏപ്രില്‍ മേയ് മാസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകളാണ് കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചത്.

ആകെ 7,09,519 വിദ്യാര്‍ഥികളാണ് ഏപ്രില്‍ സെഷന്‍ പരീക്ഷയെഴുതുന്നത്. രാജ്യത്തിനകത്തും പുറത്തുമായി 334 പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Content Highlights: JEE mains April session admit card published by nta

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented