രമേശ് പൊഖ്രിയാൽ | Photo: PTI
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ.ഇ) പരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. പുതിയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ ജെ.ഇ.ഇ പരീക്ഷ നടത്താന്‍ ജോയിന്റ് അഡ്മിഷന് ബോര്‍ഡ് തീരുമാനിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
സംസ്ഥാന എന്‍ജിനിയറിങ് കോളേജുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയിലുപയോഗിക്കുന്ന പ്രാദേശിക ഭാഷയും ജെ.ഇ.ഇ (മെയിന്‍) പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ സംസ്ഥാന ഭാഷയും ഇങ്ങനെ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.
പി.ഐ.എസ്.എ പരീക്ഷയില്‍ ടോപ്പ് സ്കോര്‍ നേടിയ രാജ്യങ്ങളെല്ലാം മാതൃഭാഷയാണ് മാധ്യമമായി ഉപയോഗിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഇതിന് വലിയ പ്രാധാന്യമാണുള്ളതെന്നും, മാതൃഭാഷ ഉപയോഗിക്കുന്നത് വഴി ചോദ്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കി മികച്ച സ്കോര്‍ നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ മുന്‍നിര എന്‍ജിനിയറിങ് കോളേജുകളിലേക്കും ഐ.ഐ.ടികളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലാണ് പരീക്ഷ നടക്കുന്നത്.
Content Highlights: JEE (Main) to be held in more languages says central education minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..