ജെഇഇ മെയിന്‍: 99.99 പെര്‍സെന്റൈലോടെ റിയ ആന്‍ കേരളത്തില്‍ ഒന്നാമത്


1 min read
Read later
Print
Share

ബി.ആര്‍ക്കിന് അഖിലേന്ത്യാതലത്തില്‍ മൂന്നാംസ്ഥാനവും റിയയ്ക്കാണ്

റിയ ആൻ

പാലാ: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ എന്‍ജിനിയറിങ്ങിനുള്ള ദേശീയ പ്രവേശനപരീക്ഷയായ ജെ.ഇ.ഇ.മെയിനില്‍ ബി.ആര്‍ക്കിനും ബി.ബ്ലാനിങ്ങിനും എറണാകുളം സ്വദേശിനി റിയ ആന്‍ കേരളത്തില്‍ ഒന്നാമതായി.

ബി.ആര്‍ക്കിന് 99.9982 എന്‍.ടി.എ.സ്‌കോറും ബി.പ്ലാനിങ്ങിന് 99.9910 എന്‍.ടി.എ.സ്‌കോറുമാണ് റിയ ആന്‍ നേടിയത്. ബി.ആര്‍ക്കിന് അഖിലേന്ത്യാതലത്തില്‍ മൂന്നാംസ്ഥാനവും റിയയ്ക്കാണ്.

Harishankar JEE Main Topper
ഹരിശങ്കര്‍

ബി.പ്ലാനിങ്ങില്‍ പേഴ്‌സണ്‍ വിത്ത് ഡിസബിലിറ്റി (പി.ഡബ്ല്യു.ഡി.) വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി ഹരിശങ്കര്‍ കെ.ജെ. അഖിലേന്ത്യാ തലത്തില്‍ ഒന്നാമനായി. കോഴിക്കോട് കാക്കൂര്‍ 'പാര്‍വതി'യില്‍ കെ.എസ്.ഇ.ബി. അസി. എന്‍ജിനിയറായ എ. കുഞ്ഞിശങ്കരന്റെയും തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ അസി. പ്രൊഫസറായ ജി. ജ്യോത്സനയുടെയും മകനാണ് ഹരിശങ്കര്‍.

Don't Miss It: പ്രതീക്ഷിച്ചത് പാസ് മാര്‍ക്ക്, കിട്ടിയത് രണ്ടാം റാങ്ക്- സി.എ റാങ്കുകാരി വരദ പറയുന്നു

ദുബായില്‍ ഹണിവെല്‍ ഇന്റര്‍നാഷണല്‍ ഗോബ്ലല്‍ ജനറല്‍ മാനേജരായ പാലാ പാറപ്പള്ളി കിഴുക്കരക്കാട്ട് സുജോ ജോണിന്റെയും വീണാ വിക്ടറിന്റെയും മകളാണ് റിയ ആന്‍. ഇരുവരും പാലാ ചാവറ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ്.

Content Highlights: JEE Main: Riya Ann from Ernakulam secured top rank from Kerala

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
MBBS

1 min

ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇനി US, കാനഡ അടക്കം വിവിധ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാം

Sep 21, 2023


Yes Quiz me

2 min

ക്വിസല്ല; ഇത് അക്ഷരമുറ്റത്തെ അറിവിന്റെ അങ്കം | യെസ് ക്വിസ് മി

Sep 21, 2023


kochi

2 min

യെസ് ക്വിസ് മി ജില്ലാതല മത്സരം: വിജ്ഞാനഗിരിയില്‍ ഭവന്‍സ് മുദ്ര

Sep 20, 2023


Most Commented