പ്രതീകാത്മക ചിത്രം | Photo: gettyimages.in
ന്യൂഡൽഹി: എൻജിനിയറിങ്, ആർക്കിടെക്ചർ പ്രവേശനത്തിനുള്ള ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ 2023 പരീക്ഷ ജനുവരിയിലും ഏപ്രിലിലും നടത്തും. jeemain.nta.nic.in വഴി ജനുവരി 12 വരെ അപേക്ഷിക്കാം. ജനുവരി 24, 25, 27, 28, 29, 30, 31 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.), കേന്ദ്ര സഹായധനത്തോടെ പ്രവർത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ. മെയിൻ പേപ്പർ ഒന്ന് (ബി.ഇ., ബി.ടെക്.) വഴിയാണ്. ഇതിൽ യോഗ്യതനേടുന്ന നിശ്ചിത വിദ്യാർഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. അഡ്വാൻസ്ഡ് എഴുതാം. ജെ.ഇ.ഇ. മെയിൻ പേപ്പർ-രണ്ട് പരീക്ഷ വഴിയാണ് ബി.ആർക്., ബി.പ്ലാനിങ് പ്രവേശനം.
Content Highlights: JEE-Main, education, engineering entrance exam, latest news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..