ജെ.ഇ.ഇ മെയിന്‍; ഫെബ്രുവരി സെഷന്റെ ഫലം പ്രഖ്യാപിച്ച് എന്‍.ടി.എ


ഫെബ്രുവരി 23 മുതല്‍ 26 വരെ നടത്തിയ പരീക്ഷയുടെ  ഉത്തരസൂചിക മാര്‍ച്ച് ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ ഫെബ്രുവരി സെഷന്റെ ഫലം പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. സാകേത് ഝാ (രാജസ്ഥാൻ), പ്രവാർ കട്ടാരിയ (ഡൽഹി), രഞ്ജിം പ്രബൽ ദാസ് (ഡൽഹി), ഗുർമീത് സിങ് (ചണ്ഡീഗഢ്), സിദ്ധാന്ത് മുഖർജി (മഹാരാഷ്ട്ര), അനന്തകൃഷ്ണ കിഡംബി (ഗുജറാത്ത്) തുടങ്ങി ആറ് വിദ്യാർഥികൾ 100 പെർസെന്റൈൽ സ്കോർ നേടി. 99.999 പെർസെന്റൈൽ സ്കോർ നേടിയ തെലങ്കാന സ്വദേശിനി കൊമ്മ ശരണ്യയാണ് പെൺകുട്ടികളിൽ ഒന്നാമത്.

പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് nta.ac.in, ntaresults.nic.in,jeemain.nta.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ മലയാളം, തമിഴ് തുടങ്ങി 11 പ്രാദേശിക ഭാഷകളിലും ഇത്തവണ പരീക്ഷ നടത്തിയിരുന്നു. 6.52 ലക്ഷം പേരാണ് ബി.ഇ, ബി.ടെക്ക് കോഴ്സിനായാണ് അപേക്ഷിച്ചത്.

ഫെബ്രുവരി 23 മുതൽ 26 വരെ നടത്തിയ പരീക്ഷയുടെ ഉത്തരസൂചിക മാർച്ച് ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. ഫെബ്രുവരി സെഷന് പുറമേ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലും ജെ.ഇ.ഇ മെയിൻ പരീക്ഷ നടക്കും. അതിനായി രജിസ്റ്റർ ചെയ്യാനുള്ള പോർട്ടലും ഇപ്പോൾ തുറന്നിട്ടുണ്ട്. നിലവിൽ പെർസെന്റൈൽ സ്കോർ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. നാല് സെഷനുകളും പൂർത്തിയാക്കിയ ശേഷമാകും ഓൾ ഇന്ത്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

Content Highlights: JEE Main February session result released by NTA

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


pinarayi vijayan

1 min

എസ്എഫ്ഐ ആക്രമണം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

Jun 24, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022

Most Commented