പ്രതീകാത്മക ചിത്രം | Photo: gettyimages.in
ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ JEE മെയിന്‍ സെഷന്‍ ഒന്നിന്റെ (ബി.ഇ./ബി. ടെക്.) ഫലം എന്‍.ടി.എ പ്രസിദ്ധീകരിച്ചു. 20 വിദ്യാര്‍ഥികള്‍ 100 NTA സ്‌കോര്‍ ചെയ്തു. ജനറല്‍ 14, ഒ.ബി.സി നാല്, എസ്.സി, ഇ.ഡ്ബ്ല്യൂ.എസ് എന്നീ വിഭാഗത്തില്‍ നിന്ന് ഒരാള്‍ വീതവുമാണ് സ്‌കോര്‍ നേടിയത്. മീസല പ്രണതി ശ്രീജയാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്. 99.997259 ആണ് ശ്രീജയുടെ സ്‌കോര്‍
jeemain.nta.nic.in-ല്‍ ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകി സ്കോർ അറിയാം. ആദ്യ സെഷനിലെ പേപ്പർ 2എ (ബി.ആർക്), പേപ്പർ 2ബി (ബി.പ്ലാനിങ്) എന്നിവയിലെ എൻ.ടി.എ. സ്കോർ വരുംദിവസങ്ങളിൽ പ്രസിദ്ധപ്പെടുത്തും.. ഫെബ്രുവരി ആറിനാണ് ഫൈനല്‍ ആന്‍സര്‍ കീ പ്രസിദ്ധീകരിച്ചത്. ജനുവരി 24 മുതല്‍ ഫെബ്രുവരെ ഒന്ന് വരെയാണ് JEE മെയിന്‍ പരീക്ഷ നടന്നത്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത് മഹാരാഷ്ട്രയില്‍ നിന്നാണ്.
എൻ.ടി.എ. സ്കോർ
പരീക്ഷയിൽ വിദ്യാർഥി സ്കോർചെയ്ത യഥാർഥ മാർക്കോ മാർക്കുശതമാനമോ അല്ല എൻ.ടി.എ. സ്കോർ. വിദ്യാർഥിക്കുലഭിച്ച സ്കോർ പരിഗണിച്ചുള്ള തന്റെ ആപേക്ഷികസ്ഥാനമാണ് എൻ.ടി.എ. സ്കോർ സൂചിപ്പിക്കുന്നത്.
വിദ്യാർഥി പരീക്ഷ അഭിമുഖീകരിച്ച ഷിഫ്റ്റിൽ (പല ഷിഫ്റ്റുകളിലായാണ് പേപ്പർ 1 നടത്തിയത്), തനിക്കുലഭിച്ച മാർക്കിനു തുല്യമോ താഴെയോ മാർക്കുലഭിച്ചവരുടെ എണ്ണത്തെ (എണ്ണം A ആകട്ടെ), ആ ഷിഫ്റ്റിൽ പരീക്ഷ അഭിമുഖീകരിച്ച മൊത്തം വിദ്യാർഥികളുടെ എണ്ണംകൊണ്ട് (അത് B ആകട്ടെ) ഹരിക്കുമ്പോൾ കിട്ടുന്ന മൂല്യത്തെ, 100 കൊണ്ട് ഗുണിക്കുമ്പോൾ ലഭിക്കുന്ന മൂല്യമാണ് ആ വിദ്യാർഥിയുടെ എൻ.ടി.എ. സ്കോർ ([A/B]x 100].
ഉദാ: ഒരു സെഷനിൽ 80,000 പേർ പരീക്ഷ അഭിമുഖീകരിച്ചു എന്നുകരുതുക. ‘X’ എന്ന വിദ്യാർഥിക്ക് ലഭിച്ച സ്കോറിന് (അത് എത്രതന്നെ ആകട്ടെ) തുല്യമോ താഴെയോ സ്കോർ നേടിയവർ 60,000 ആകട്ടെ (അതിനെക്കാൾ ഉയർന്ന സ്കോർ നേടിയവർ 20,000 പേർ). ഈ വിദ്യാർഥിയുടെ എൻ.ടി.എ. സ്കോർ [60,000/80,000] x 100 = 75 ആയിരിക്കും. ‘Y’ എന്ന വിദ്യാർഥിക്ക് ലഭിച്ച സ്കോറിന് (അത് എത്രതന്നെ ആകട്ടെ) തുല്യമോ താഴെയോ സ്കോർ നേടിയവർ 79,000 ആകട്ടെ (അതിനെക്കാൾ ഉയർന്നസ്കോർ നേടിയവർ 1000 പേർ മാത്രം). ഈ വിദ്യാർഥിയുടെ എൻ.ടി.എ. സ്കോർ [79,000/80,000] x 100 = 98.75 ആയിരിക്കും. വിദ്യാർഥികളുടെ സ്കോറിനെക്കാൾ ഉയർന്ന സ്കോർ നേടുന്നവരുടെ എണ്ണം കുറയുന്തോറും എൻ.ടി.എ. സ്കോർ ഉയരും. ഓരോ ഷിഫ്റ്റിലെയും എൻ.ടി.എ. സ്കോർ 100 മുതൽ 0 വരെയുള്ള സ്കെയിലിൽ ആയിരിക്കും.
പല ഷിഫ്റ്റുകളിലായി പരീക്ഷ അഭിമുഖീകരിക്കുമ്പോൾ, മാർക്കുകൾ താരതമ്യംചെയ്യാവുന്ന രീതിയിൽ ഓരോ വിദ്യാർഥിയുടെ മാർക്ക് നോർമലൈസ് ചെയ്യുമ്പോൾ ലഭിക്കുന്ന സ്കോറാണ് എൻ.ടി. എ. സ്കോർ.
8,60,064 പേർ പരീക്ഷ അഭിമുഖീകരിച്ചു
മൊത്തം 8,60,064 (രജിസ്റ്റർചെയ്തവരിൽ 95.8 ശതമാനം പേർ) പേരാണ് ആറുദിവസങ്ങളിലായി 574 പരീക്ഷാകേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷ അഭിമുഖീകരിച്ചത്. എൻ.ടി.എ., ജെ.ഇ.ഇ. മെയിൻ പരീക്ഷ ആരംഭിച്ചശേഷമുള്ള ഈ പേപ്പറിലെ ഏറ്റവുമുയർന്ന ഹാജർശതമാനമാണിത്.
പേപ്പർ ഒന്നിന്റെ റാങ്ക് പിന്നീട്
20 വിദ്യാർഥികൾക്ക് ഈ പേപ്പറിൽ എൻ.ടി.എ. സ്കോർ 100 ലഭിച്ചു. എല്ലാവരും ആൺകുട്ടികളാണ്. ഇവരിൽ 14 പേർ ജനറൽ വിഭാഗത്തിലാണ്. നാലുപേർ, ഒ.ബി.സി. എൻ.സി.എൽ. വിഭാഗത്തിലും ഒരാൾവീതം ജനറൽ- ഇ.ഡബ്ല്യു.എസ്., പട്ടികജാതി വിഭാഗങ്ങളിലും ഉള്ളവരാണ്. ഏപ്രിലിൽ നടത്തുന്ന ഈ പേപ്പറിന്റെ രണ്ടാംസെഷനിലെ എൻ.ടി.എ. സ്കോർകൂടി പരിഗണിച്ചാകും പേപ്പർ ഒന്നിന്റെ റാങ്ക് തീരുമാനിക്കുക.
രണ്ടുസെഷനും അഭിമുഖീകരിക്കുന്നവരുടെ മെച്ചപ്പെട്ട എൻ.ടി.എ. സ്കോർ റാങ്കിങ്ങിന് പരിഗണിക്കും. ഒരുസെഷൻമാത്രം അഭിമുഖീകരിച്ചാൽ ആ സെഷനിലെ എൻ.ടി.എ. സ്കോറാകും പരിഗണിക്കുക.
രണ്ടാംസെഷൻ
ജെ.ഇ.ഇ. മെയിൻ ഇൻഫർമേഷൻ ബുള്ളറ്റിൻപ്രകാരം രണ്ടാംസെഷൻ അഭിമുഖീകരിക്കാൻ താത്‌പര്യമുള്ളവർ മാർച്ച് ഏഴിനകം രജിസ്റ്റർചെയ്യണം. ആദ്യസെഷൻ അഭിമുഖീകരിക്കാത്തവർക്കും രണ്ടാംസെഷൻ അഭിമുഖീകരിക്കാം.
വിവരങ്ങൾക്ക്: jeemain.nta.nic.in
Updating ...
Content Highlights: JEE Main 2023 Session 1 Result Declared
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..