പ്രതീകാത്മക ചിത്രം | Photo: gettyimages.in
ന്യൂഡൽഹി: ജെ.ഇ.ഇ. മെയിൻ പരീക്ഷയുമായി ബന്ധപ്പെട്ട് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) വിദ്യാർഥികൾക്ക് സൗജന്യപരിശീലനം നൽകുന്നു. ഇതിനായി പ്രത്യേക ടെസ്റ്റ് പ്രാക്ടീസ് സെന്ററുകൾ (ടി.പി.സി.) ആരംഭിച്ചു. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുമായി പരിചയപ്പെടാൻ വിദ്യാർഥികളെ സഹായിക്കുകയാണ് ലക്ഷ്യം.
വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി. താത്പര്യമുള്ളവർക്ക് nta.ac.in വഴി രജിസ്റ്റർചെയ്യാം. തങ്ങളുടെ പ്രദേശത്തിന് സമീപമുള്ള ടി.പി.സി. കണ്ടെത്തി പങ്കെടുക്കാം. ജെ.ഇ.ഇ. മെയിൻ പരീക്ഷയുടെ ജനുവരി സെഷനിലേക്ക് 12 വരെ അപേക്ഷിക്കാം. ജനുവരി 24, 25, 27, 28, 29, 30, 31 തീയതികളിലാണ് പരീക്ഷ. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ജനുവരി മൂന്നാംവാരത്തോടെ ലഭ്യമാകും.
Content Highlights: JEE Main 2023: NTA Sets Up Test Practice Centers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..