JEE മെയിന്‍ സെഷന്‍-1 ഫലം പ്രഖ്യാപിച്ചു; 14 വിദ്യാര്‍ഥികള്‍ക്ക് നൂറ് പെര്‍സന്റൈല്‍ സ്‌കോര്‍


പ്രതീകാത്മകചിത്രം

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ മെയിന്‍ 2022 (ജെ.ഇ.ഇ.) ഫലം പ്രഖ്യാപിച്ചു. ഈ വര്‍ഷം 14 വിദ്യാര്‍ഥികള്‍ നൂറ് പേര്‍സന്റൈല്‍ നേടി. ഇതില്‍ 13 പേരും ആണ്‍കുട്ടികളാണ്‌. 99.993 പെര്‍സന്റൈല്‍ സ്‌കോറുമായി തോമസ് ബിജു ചീരംവേലില്‍ ആണ് കേരളത്തില്‍ ഒന്നാമത്.

NCERT പുസതകങ്ങളും മോക്ക് ടെസറ്റുകളും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ നോട്ടുകളുമാണ് പരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചതെന്ന് നൂറ് പേര്‍സന്റൈല്‍ സ്‌കോര്‍ നേടിയ ജാര്‍ഖണ്ഡ് സ്വദേശിയായ കുശാഗ്ര ശ്രീവാസ്തവ എന്‍.ഡി ടിവിയോട് പറഞ്ഞു. ഫിസിക്‌സില്‍ 99.946, കെമിസ്ട്രിയില്‍ 100, ഗണിതത്തില്‍ 99.976 എന്നിങ്ങനെയാണ് കുശാഗ്രയുടെ സ്‌കോര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ദിവസേന ഏഴു മുതല്‍ എട്ട് മണിക്കൂറാണ് ഈ മിടുക്കന്‍ പഠനത്തിനായി മാറ്റിവെച്ചത്. ഐ.ഐ.ടി പ്രവേശനമാണ് കുശാഗ്ര ശ്രീവാസ്തവയുടെ ലക്ഷ്യം. ഇതിനായി ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.

JEE മെയിന്‍ സെഷന്‍ ഒന്നിലെ ബി.ഇ, ബി.ടെക് ഫലമാണ് ഇപ്പോള്‍ വന്നത്. പേപ്പര്‍ 2 (ബി.ആര്‍ക്, ബി.പ്ലാനിങ്) ഫലമാണ് ഇനി വരാനിരിക്കുന്നത്. https://jeemain.nta.nic.in/ എന്ന വെബ്‌സൈറ്റിലൂടെ ഫലമറിയാം. ജൂലൈ ആറിന് എന്‍.ടി.എ. ഉത്തരസൂചിക പുറത്തിറക്കിയിരുന്നു. 8,72,432 അപേക്ഷകരില്‍ 7,69,589 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
അതേസമയം, ജെ.ഇ.ഇ. മെയിന്‍ സെഷന്‍-2 പരീക്ഷ ജൂലൈ 21 മുതല്‍ 30 വരെ നടക്കും

സ്‌കോര്‍ ലിസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: JEE Main results 2022, JEE answer key, Joint Entrance Examination

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented