JEE അഡ്വാന്‍സ്ഡ്: ഓഗസ്റ്റ് 11വരെ രജിസ്റ്റര്‍ ചെയ്യാം, പരീക്ഷ ഓഗസ്റ്റ് 28-ന്


ഡോ. എസ്. രാജൂകൃഷ്ണന്‍

പരീക്ഷ ഓഗസ്റ്റ് 28-ന് കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍

പ്രതീകാത്മക ചിത്രം | Photo: gettyimages.in 

ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) ഒന്നാം പേപ്പര്‍ അന്തിമ എന്‍.ടി.എ. സ്‌കോര്‍/റാങ്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു. സ്‌കോര്‍ കാര്‍ഡ്/റാങ്ക് jeemain.nta.nic.in-ല്‍ ലഭ്യമാണ്. രണ്ടുസെഷനുകളും അഭിമുഖീകരിച്ചവര്‍ക്ക് ഭേദപ്പെട്ട എന്‍.ടി.എ. സ്‌കോര്‍ പരിഗണിച്ചാണ് റാങ്ക് നല്‍കിയത്.

ജെ.ഇ.ഇ. മെയിന്‍ ഒന്നാംപേപ്പറില്‍ (ബി.ഇ./ബി.ടെക്.) വിവിധ കാറ്റഗറികളില്‍നിന്ന് മുന്നിലെത്തിയ കട്ട് ഓഫ് സ്‌കോര്‍ നേടിയ 2,50,000 പേര്‍ക്കാണ് (യോഗ്യത നേടിയവര്‍ അല്പം കൂടുതലായിരിക്കും) ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹത. കട്ട് ഓഫ് സ്‌കോര്‍ (എന്‍.ടി.എ. സ്‌കോര്‍) കാറ്റഗറി തിരിച്ച് ഇപ്രകാരമാണ്: കോമണ്‍ റാങ്ക് ലിസ്റ്റ് -88.4121383, ജനറല്‍-ഇ.ഡബ്ല്യു.എസ്. -63.1114141, ഒ.ബി.സി. (എന്‍.സി.എല്‍.) -67.0090297, എസ്.സി. -43.0820954, എസ്.ടി. -26.7771328, കാറ്റഗറി -പി.ഡബ്ല്യു.ഡി. -0.0031029. ഈ സ്‌കോര്‍ എങ്കിലും ലഭിച്ചവര്‍ക്കാണ് ജെ.ഇ.ഇ. അഡ്വാന്‍സ്ഡിന് രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹത ലഭിക്കുക.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് രജിസ്‌ടേഷന്‍ നടപടികള്‍ jeeadv.ac.in/ ല്‍ തുടങ്ങി. ബോംബെ ഐ.ഐ.ടി.യാണ് 2022-ലെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് സംഘാടകസ്ഥാപനം.

ഐ.ഐ.ടി. പ്രവേശന അര്‍ഹത

പ്രായം: 1997 ഒക്ടോബര്‍ ഒന്നിനോ ശേഷമോ ആയിരിക്കണം ജനനം. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവുണ്ട്. 1992 ഒക്ടോബര്‍ ഒന്നിനോ ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.

തുടര്‍ച്ചയായി രണ്ടുവര്‍ഷങ്ങളിലായി രണ്ടുതവണമാത്രമേ ജെ. ഇ.ഇ. അഡ്വാന്‍സ്ഡ് ഒരാള്‍ക്ക് അഭിമുഖീകരിക്കാനാകൂ.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച്, 2021-ലോ 2022-ലോ ആദ്യമായി ക്ലാസ് 12/തത്തുല്യ പരീക്ഷ അഭിമുഖീകരിച്ച് ജയിച്ചിരിക്കണം. പരീക്ഷാവര്‍ഷത്തിന്റെ കാര്യത്തില്‍ ചില ഒറ്റത്തവണ ഇളവ് നല്‍കിയിട്ടുണ്ട്.

രജിസ്‌ട്രേഷന്‍: അര്‍ഹത നേടിയവര്‍ക്ക് jeeadv.ac.in വഴി ഓഗസ്റ്റ് 11-ന് വൈകീട്ട് അഞ്ചുവരെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡിന് രജിസ്റ്റര്‍ചെയ്യാം. രജിസ്റ്റര്‍ചെയ്താലേ പരീക്ഷ അഭിമുഖീകരിക്കാന്‍ കഴിയൂ.

വനിതകള്‍, പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 1400 രൂപ. മറ്റുള്ളവര്‍ക്ക് 2800 രൂപ. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായി ഓഗസ്റ്റ് 12-ന് വൈകീട്ട് അഞ്ചുവരെ അടയ്ക്കാം.

പരീക്ഷ ഓഗസ്റ്റ് 28-ന് കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ നടത്തും.

പരീക്ഷ

പരീക്ഷയ്ക്ക് രണ്ടുപേപ്പറുണ്ട്. രണ്ടും നിര്‍ബന്ധമാണ്. ഓരോ പേപ്പറിലും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാകും.

ചില ചോദ്യങ്ങളുടെ ഉത്തരംതെറ്റിച്ചാല്‍ മാര്‍ക്ക് നഷ്ടപ്പെടാം. ചോദ്യപ്പേപ്പറില്‍ നല്‍കുന്ന മാര്‍ക്കിങ് സ്‌കീം മനസ്സിലാക്കണം. പരീക്ഷയുടെ ഘടന, സിലബസ് തുടങ്ങിയവ jeeadv.ac.in/ലും ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലും ഉണ്ട്. മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പര്‍ സൈറ്റിലുണ്ട്. പരീക്ഷാരീതി പരിചയപ്പെടാന്‍ മോക് ടെസ്റ്റ് സൈറ്റില്‍ ലഭ്യമാക്കും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍

ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍. അഡ്മിറ്റ് കാര്‍ഡ് ഓഗസ്റ്റ് 23-ന് രാവിലെ 10 മണി മുതല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

പരീക്ഷയിലെ വിദ്യാര്‍ഥികളുടെ പ്രതികരണങ്ങള്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10-ന് പ്രസിദ്ധപ്പെടുത്തും. ഉത്തരസൂചിക മൂന്നിന് രാവിലെ 10-നും. ഉത്തരസൂചികയിലെ പരാതികള്‍ നാലിന് വൈകീട്ട് അഞ്ചുവരെ നല്‍കാം. ഫലപ്രഖ്യാപനം 11-ന് രാവിലെ 10-ന്. ഐ.ഐ.ടി. ബി.ആര്‍ക്

ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് യോഗ്യത നേടുന്നവര്‍ക്ക് വാരാണസി, ഖരഗ്പുര്‍, റൂര്‍ക്കി എന്നീ ഐ.ഐ.ടി.കളിലുള്ള ബി.ആര്‍ക് പ്രോഗ്രാം പ്രവേശനത്തിന് താത്പര്യമുണ്ടെങ്കില്‍ ആര്‍ക്കിടെക്ചര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് സെപ്റ്റംബര്‍ 11-ന് രാവിലെ 10-നും 12-ന് വൈകീട്ട് അഞ്ചിനും ഇടയ്ക്ക് രജിസ്റ്റര്‍ചെയ്ത് 14-ന് രാവിലെ ഒമ്പതുമുതല്‍ 12 വരെ നടത്തുന്ന പരീക്ഷ അഭിമുഖീകരിക്കണം.

ഇതിന്റെ ഫലം 17-ന് പ്രഖ്യാപിക്കും. ഇതിന് റാങ്കിങ് ഇല്ല. ബി.ആര്‍ക് പ്രവേശനം ജെ. ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ചാകും.

സീറ്റ് അലോട്ട്‌മെന്റ്

ജെ.ഇ.ഇ. മെയിന്‍/അഡ്വാന്‍സ്ഡ് അധിഷ്ഠിത സീറ്റ് അലോട്ട്‌മെന്റ് പ്രക്രിയ സെപ്റ്റംബര്‍ 12-ന് ആരംഭിച്ചേക്കും. ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) വെബ്‌സൈറ്റായ josaa.nic.in വഴിയാണ് അലോട്ട്‌മെന്റ്.

ഐ.ഐ.ടി.കള്‍

ബോംബെ, ഡല്‍ഹി, മദ്രാസ്, കാന്‍പുര്‍, ഖരഗ്പുര്‍, ഗുവാഹാട്ടി, റൂര്‍ക്കി, ധന്‍ബാദ്, വാരാണാസി, ഭിലായ്, ഭുവനേശ്വര്‍, ധാര്‍വാഡ്, ഗാന്ധിനഗര്‍, ഗോവ, ഹൈദരാബാദ്, ഇന്ദോര്‍, ജമ്മു, ജോധ്പുര്‍, മാണ്‍ഡി, പാലക്കാട്, പട്‌ന, റോപ്പര്‍, തിരുപ്പതി

പ്രോഗ്രാമുകള്‍ (2021-'22 )

നാലുവര്‍ഷ ബാച്ച്ലര്‍ ഓഫ് ടെക്‌നോളജി (ബി.ടെക്. -52 ബ്രാഞ്ചുകള്‍), ബാച്ച്ലര്‍ ഓഫ് സയന്‍സ് (ബി.എസ്. - എട്ട് വിഷയങ്ങള്‍), അഞ്ചുവര്‍ഷ ബാച്ച് ലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക് -1), ബി.ടെക്. - എം.ടെക്., ഡ്യുവല്‍ ഡിഗ്രി (44), ബി.എസ്.-എം.എസ്. ഡ്യുവല്‍ ഡിഗ്രി (2), ഇന്റഗ്രേറ്റഡ് എം.ടെക്. (5), ഇന്റഗ്രേറ്റഡ് എം.എസ്സി. (6).

പാലക്കാട് ഐ.ഐ.ടി. പ്രോഗ്രാമുകള്‍

ബി.ടെക്.-സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍.

ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് സ്‌കോര്‍ ഉപയോഗിക്കുന്ന മറ്റുസ്ഥാപനങ്ങള്‍

• െബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്

• തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി

• തിരുവനന്തപുരത്ത് ഉള്‍പ്പെടെയുള്ള ഏഴ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍)

• വിശാഖപട്ടണം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി

• റായ്ബറേലി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി

ഇവയിലെ പ്രവേശനത്തില്‍ താത്പര്യമുള്ളവര്‍ അതത് സ്ഥാപനത്തിലേക്കും യഥാസമയം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: jeeadv.ac.in

Content Highlights: JEE advanced all you need to know


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented