ജെ.ഇ.ഇ. അഡ്വാൻസ്ഡ് യോഗ്യതാ കട്ട് ഓഫ് കുറച്ചു


പ്രതീകാത്മക ചിത്രം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) പ്രവേശന പരീക്ഷയായ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. result.jeeadv.ac.in-ൽ ഫലം ലഭ്യമാണ്. അന്തിമ ഉത്തരസൂചിക jeeadv.ac.in-ൽ ലഭിക്കും. പരീക്ഷ അഭിമുഖീകരിച്ച 1,55,538 പേരിൽ 40,712 പേർ യോഗ്യത നേടി (26.17 ശതമാനം).

റാങ്ക് ലിസ്റ്റുകളിൽ സ്ഥാനംനേടാൻ ഇൻഫർമേഷൻ ബ്രോഷറിൽ നൽകിയ കട്ട് ഓഫ് മാർക്കിൽ ഇളവുവരുത്തിയിട്ടുണ്ട്. ഓരോ വിഷയത്തിനും വേണ്ട പുതുക്കിയ കട്ട്‌ ഓഫ് മാർക്ക്, രണ്ടുപേപ്പറിനും കൂടി വേണ്ട പുതുക്കിയ കട്ട്‌ഓഫ് മാർക്ക്, റാങ്ക്പട്ടിക/കാറ്റഗറി അനുസരിച്ച് ഇപ്രകാരമാണ് (ശതമാനക്കണക്കിൽ): കോമൺ റാങ്ക് ലിസ്റ്റ് - 4.4 (ഓരോ വിഷയത്തിനും), 15.28 (രണ്ടു പേപ്പറിലും കൂടി) (യഥാക്രമം 10, 35 എന്നിങ്ങനെയാണ് ബ്രോഷറിൽ നൽകിയിരുന്നത്); ജനറൽ-ഇ.ഡബ്ല്യു.എസ്.; ഒ.ബി.സി.-എൻ.സി.എൽ. റാങ്ക് ലിസ്റ്റുകൾ -4, 13.89 (ബ്രോഷർ പ്രകാരം 9, 31.5); എസ്.സി., എസ്.ടി. റാങ്ക് പട്ടികകൾ, എല്ലാ വിഭാഗങ്ങളിലെയും പി.ഡബ്ല്യു.ഡി. റാങ്ക് പട്ടികകൾ -2.2, 7.78 (ബ്രോഷർ പ്രകാരം, 5, 17.5).

ആർക്കിടെക്ചർ അഭിരുചി പരീക്ഷ

യോഗ്യത നേടിയവർക്ക് ഐ.ഐ.ടി.യിലെ ബി.ആർക്ക്‌ പ്രവേശനത്തിൽ താത്‌പര്യമുള്ളപക്ഷം, അതിലെ പ്രവേശന അർഹത നിശ്ചയിക്കുന്ന ആർക്കിടെക്ചർ അഭിരുചി പരീക്ഷയ്ക്ക് (എ.എ.ടി.) തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ കാൻഡിഡേറ്റ് പോർട്ടൽ (cportal.jeeadv.ac.in) വഴി രജിസ്റ്റർ ചെയ്യാം.

മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഒരുപേപ്പർ മാത്രമുള്ള പരീക്ഷ, എല്ലാ ഐ.ഐ.ടി.കളിലും സെപ്‌റ്റംബർ 14-ന് രാവിലെ ഒമ്പതുമുതൽ 12 വരെ നടത്തും. പരീക്ഷാർഥികൾ രാവിലെ എട്ടിനകം കേന്ദ്രത്തിലെത്തണം. ഇതിന് പ്രത്യേകം അഡ്മിറ്റ് കാർഡ് ഇല്ല. 2022 ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഡ്മിറ്റ് കാർഡ്, അസൽ ഫോട്ടോ ഐ.ഡി.കാർഡ് സഹിതം ഹാജരാക്കിയാൽമതി.

ഫ്രീ ഹാൻഡ് ഡ്രോയിങ്, ജ്യോമെട്രിക്കൽ ഡ്രോയിങ്, ത്രീ ഡൈമൻഷണൽ പെർസപ്ഷൻ, ഇമാജിനേഷൻ ആൻഡ് ഏസ്തറ്റിക് സെൻസിറ്റിവിറ്റി, ആർക്കിടെക്ചറൽ അ​േവർനസ് എന്നിവ ഉൾപ്പെടുന്ന വിശദമായ സിലബസ് ഇൻഫർമേഷൻ ബ്രോഷറിൽ കിട്ടും.

പരീക്ഷാഫലം സെപ്‌റ്റംബർ 17-ന് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും. ജെ.ഇ.ഇ. ജോയൻറ് ഇംപ്ലിമെന്റേഷൻ കമ്മിറ്റി നിശ്ചയിക്കുന്ന കട്ട് ഓഫ് നേടുന്നവർ പരീക്ഷ ജയിച്ചതായി പ്രഖ്യാപിക്കും.

എ.എ.ടി.ക്ക്‌ പ്രത്യേക റാങ്കിങ് ഇല്ല. ഖരഗ്‌പുർ, റൂർക്കി, വാരാണസി എന്നീ ഐ.ഐ.ടി.കളിലെ ബി.ആർക്ക് പ്രവേശനത്തിന് എ.എ.ടി. യോഗ്യത നേടിയവരെ അവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കി ചോയ്സ് ഫില്ലിങ്ങിന് വിധേയമായി അലോട്‌മെൻറിന് പരിഗണിക്കും. വിവരങ്ങൾക്ക്: jeeadv.ac.in

Content Highlights: JEE Advanced 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented