ആസ്ക് എക്സ്പെർട്ട് 2020 വെബിനാർ | ഫോട്ടോ: മാതൃഭൂമി
ജെ.ഇ.ഇ. മെയിന്‍, അഡ്വാന്‍സ്ഡ് അടിസ്ഥാനമാക്കി ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), എന്‍.ഐ.ടി. (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) ഉള്‍പ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലെ പ്രവേശന നടപടികള്‍ അറിയാം. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 2.15-ന് മദ്രാസ് ഐ.ഐ.ടി. മാത്തമാറ്റിക്‌സ് വിഭാഗം മേധാവിയും ജെ. ഇ.ഇ. അഡ്വാന്‍സ്ഡ് മുന്‍ ചെയര്‍മാനുമായ ഡോ.എസ്. സുന്ദര്‍ ക്ലാസെടുക്കും.
മാതൃഭൂമിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ facebook.com/mathrubhumidotcom -ല്‍ സെമിനാര്‍ തത്സമയം കാണാം. വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ ഫെയ്‌സ്ബുക്ക് കമന്‍ന്റ് വഴി ചോദിക്കാം. ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) യാണ് പ്രവേശനം നടത്തുന്നത്. ജെ.ഇ.ഇ. മെയിന്‍ രണ്ടുതവണ നടന്നു. രണ്ട് പരീക്ഷകളില്‍ ഏതിലെ സ്‌കോറാണോ മികച്ചത് അതാണ് പ്രവേശനത്തിന് പരിഗണിക്കുക. ഫ്രീസ്, ഫ്‌ലോട്ട്, സ്ലൈഡ് എന്നിവ മനസ്സിലാക്കി വേണം പ്രവേശന നടപടികളില്‍ പങ്കെടുക്കാന്‍.
എന്‍ജിനിയറിങ് ബ്രാഞ്ചുകള്‍: പഠനവും, ജോലിസാധ്യതകളും
എന്‍ജിനിയറിങ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ അലട്ടുന്ന പ്രധാനപ്രശ്നമാണ് ഏതു ബ്രാഞ്ച് തിരഞ്ഞെടുക്കണം എന്നത്. ഓരോ ബ്രാഞ്ചിലും എന്തെല്ലാം പഠിക്കണം, ജോലിസാധ്യതകള്‍ എന്നിവ മനസ്സിലാക്കിവേണം ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സമയത്ത് ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കാന്‍.പഠിക്കാന്‍ താത്പര്യമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇതിനെക്കുറിച്ച് മാതൃഭൂമി പ്രൊഫഷണല്‍ കോഴ്‌സ് ഗൈഡന്‍സ് ഓണ്‍ലൈന്‍ സെമിനാര്‍ ആസ്‌ക് എക്സ്‌പേര്‍ട്ട് 2020-ല്‍ കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസര്‍ ഡോ. കെ.എ. നവാസ് കഴിഞ്ഞദിവസം വിശദീകരിച്ചു.
ആസ്‌ക് എക്‌സ്‌പേര്‍ട്ട് വീഡിയോകള്‍ കാണാം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..