-
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പുറത്തുവിട്ട രാജ്യത്തെ കേന്ദ്ര സർവകലാശാലകളുടെ റാങ്കിങ് പട്ടികയിൽ ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ ഒന്നാംസ്ഥാനത്ത്.
90 ശതമാനം പോയന്റോടെയാണ് ഒന്നാമതെത്തിയത്. അരുണാചൽപ്രദേശിലെ രാജീവ് ഗാന്ധി സർവകലാശാല (83 ശതമാനം), ജവാഹർലാൽ നെഹ്രു സർവകലാശാല (82) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 78 ശതമാനം പോയന്റോടെ അലിഗഢ് മുസ്ലിം സർവകലാശാല നാലാംസ്ഥാനം നേടി.
വിദ്യാഭ്യാസമന്ത്രാലയം, യു.ജി.സി. എന്നിവയുമായി സർവകലാശാലകൾ ഒപ്പുവെക്കുന്ന ധാരാണാപത്രത്തിൽ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. ബിരുദം, ബിരുദാനന്തരബിരുദം, എം.ഫിൽ, പിഎച്ച്.ഡി. എന്നീ കോഴ്സുകളിൽ പ്രതിവർഷം പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണം, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ, അധ്യാപകരുടെ മികവ്, വിദ്യാർഥി-അധ്യാപക അനുപാതം തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ.
Content Highlights: Jamia Milia Islamia university tops central universities in government ranking
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..