ഐ ടി ഐ പ്രവേശനം : ഓഗസ്റ്റ്‌ 10 വരെ അപേക്ഷിക്കാം


Representative image

സർക്കാർ ഐ ടി ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ ഓഗസ്റ്റ്‌10 വരെ അവസരം. സംസ്ഥാനത്തെ 104 സർക്കാർ ഐ.ടി.ഐകളിലായി 72 ആറു മാസ, ഏക വത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഈ മാസം 10 വരെ ദീർഘിപ്പിച്ചതായി ഐ ടി ഐ അഡി.ഡയറക്ടർ അറിയിച്ചു. ജൂലൈ 30 ആയിരുന്നു അവസാന തിയതി.

അപേക്ഷകൾ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗ്ഗ നിർദ്ദേശങ്ങളും വകുപ്പ് വെബ്‌സൈറ്റിലും (https://det.kerala.gov.in), ജാലകം അഡ്മിഷൻ പോർട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്. വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ഓൺലൈൻ വഴി 100/ രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ജാലകം അഡ്മിഷൻ പോർട്ടലിലും, ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേയ്ക്കുളള പ്രവേശന സാധ്യത വിലയിരുത്താം. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുളള വിവരങ്ങൾ എസ്.എം.എസ് മുഖേനയും ലഭിക്കും.

Content Highlights: ITI admission in Kerala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented