കാർഷികമേഖലയെ അറിയാൻ സര്‍ക്കാരിന്റെ ഇന്റേൺഷിപ്പ് പദ്ധതി


Representative image

കൃഷിഭവനുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്, സംസ്ഥാനത്തെ കാർഷികരംഗത്തെപ്പറ്റി മനസ്സിലാക്കാനും ക്രോപ് പ്ലാനിങ് ആൻഡ് കൾട്ടിവേഷൻ, മാർക്കറ്റിങ്, എക്സ്റ്റൻഷൻ, അഡ്മിനിസ്ട്രേഷൻ, അനുബന്ധമേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടാനും അവസരമൊരുക്കുന്ന ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് കേരള സർക്കാർ കർഷികവികസന കർഷകക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു.

കൃഷിമേഖലയിലേക്കു കടന്നുചെന്ന്, ‘‘ഞങ്ങളും കൃഷിയിലേക്ക്‌’’ എന്ന പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരെയും കർഷകരുമായി സംവദിക്കാൻ താത്‌പര്യമുള്ളവർക്കുമാണ് അവസരം. കാർഷികപ്രവൃത്തികളുമായി ബന്ധപ്പെട്ട വിവരശേഖരണം ഇന്റേൺഷിപ്പിൽ ഒരു ഘടകമായിരിക്കും. ശേഖരിക്കാനുദ്ദേശിക്കുന്ന വിവരങ്ങളുടെ വിശദാംശങ്ങൾ keralaagriculture.gov.in/en/internship/-ൽ നൽകിയിട്ടുണ്ട്.

കൂടാതെ, ഓഫീസുമായി ബന്ധപ്പെട്ട ഫ്രൻഡ്‌ ഓഫീസ് മാനേജ്‌മെന്റ്‌, ഡേറ്റ അപ്ഡേഷൻ/ഡേറ്റ എൻട്രി എന്നിവയെക്കുറിച്ചറിയാനും ഓഫീസുമായി ബന്ധപ്പെട്ട എക്സ്റ്റൻഷൻ പ്രവർത്തനങ്ങൾക്ക് സഹായം നൽകാനും അവസരം ഉണ്ടാകും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോത്സാഹനമായി പ്രതിമാസം 2500 രൂപ നൽകും. പരമാവധി 180 ദിവസമായിരിക്കും (6 മാസം) ഇന്റേൺഷിപ്പ്. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർമാർ സർട്ടിഫിക്കറ്റ് നൽകും. പ്രവൃത്തിപരിചയ സാക്ഷ്യപത്രമായി ഇത് ഉപയോഗിക്കാം.

അഗ്രിക്കൾച്ചറിൽ വൊക്കേഷണൽ ഹയർസെക്കൻഡറി എജ്യുക്കേഷൻ (വി.എച്ച്.എസ്.ഇ.) സർട്ടിഫിക്കറ്റ് നേടിയവരോ അഗ്രിക്കൾച്ചർ/ഓർഗാനിക് ഫാമിങ് ഡിപ്ലോമ ഉള്ളവരോ ആകണം. പ്രായം 1.8.2022-ന് 18-നും 41-നും ഇടയ്ക്ക്. അപേക്ഷ keralaagriculture.gov.in/en/internship/ വഴി ജൂലായ് 20 വരെ നൽകാം.

Content Highlights: Internship scheme of the government to know the agriculture sector

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented