സോളാർ എനർജി കോർപ്പറേഷനിൽ ഇന്റേൺഷിപ്പ്


ഡോ. എസ്. രാജൂകൃഷ്ണൻ

പ്രതീകാത്മക ചിത്രം | Photo:gettyimages.in

കേന്ദ്രസർക്കാർ സംരംഭമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്‌.ഇ.സി.­­ഐ.) വിദ്യാർഥികൾക്ക് ഹൃസ്വകാല ഇന്റേൺഷിപ്പ് അവസരം ഒരുക്കുന്നു.

റിന്യൂവബിൾ എനർജി, സോളാർ വിൻഡ് ഹൈബ്രിഡ്സ്, ഫ്ലോട്ടിങ് സോളാർ, സോളാർ മാനുഫാക്ചറിങ്, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസ്, സോളാർ പാർക് െഡവലപ്െമൻറ്, സോളാർ റൂഫ്ടോപ്പ് പ്രോജക്ട്സ്, ഓഫ്-ഗ്രിഡ് സോളാർ ആപ്ലിക്കേഷൻസ് തുടങ്ങിയ മേഖലകളിലെ സർക്കാർ പദ്ധതികളുടെ നടത്തിപ്പ് പരിചയപ്പെടാനും ആ മേഖലയിലെ ഡേറ്റാ വിശകലനം, വിവരങ്ങളുടെ രൂപപ്പെടുത്തൽ എന്നിവയ്ക്കൊപ്പം മറ്റ് പ്രൊഫഷണൽ മേഖലകളിലെ പ്രായോഗിക പരിശീലനവും ഇന്റേൺഷിപ്പ് ലക്ഷ്യമിടുന്നു.എസ്‌.ഇ.സി.ഐ.യുടെ ആവശ്യത്തിന് വിധേയമായി, വർഷംമുഴുവൻ ഇന്റേൺഷിപ്പ് അവസരമുണ്ട്.

യോഗ്യത: റിന്യൂവബിൾ എനർജി മേഖലയിൽ എൻജിനിയറിങ് ബിരുദ പഠനം/പോസ്റ്റ് ഗ്രാജ്വേറ്റ് പഠനം/ഗവേഷണംനടത്തുന്ന വിദ്യാർഥികൾ/ഗവേഷകർ; സി.എ./സി.എസ്./ഐ.സി.­ഡബ്ല്യു.എ./സി.എം.എ. വിദ്യാർഥികൾ, എച്ച്.ആർ./ഫൈനാൻസ്/ഐ.ടി./സി.സി. മേഖലകളിലെ എം.ബി.എ. വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. മികച്ച അക്കാദമിക് പശ്ചാത്തലമുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കും.

എൻജിനിയറിങ് മേഖലയിലുള്ളവർക്ക് ഇന്റേൺഷിപ്പ് കാലയളവ് മൂന്നുമുതൽ ആറുമാസംവരെയാകാം. സി.എ./സി.­എസ്./ഐ.സി.ഡബ്ല്യു.എ./സി.­എം.എ.ക്കാർക്ക് ഇത് ആറുമാസംമുതൽ മൂന്നുവർഷംവരെയും എം.ബി.എ.ക്കാർക്ക് ഏഴ് ആഴ്ചമുതൽ ആറുമാസംവരെയും ആകാം.

സ്റ്റൈപ്പൻഡ്: പ്രതിമാസം 5000 രൂപ

അപേക്ഷ: ഓരോമാസവും ആരംഭിക്കുന്ന ഇന്റേൺഷിപ്പിന് തലേമാസം ഒന്നുമുതൽ 10 വരെയുള്ള തീയതികളിൽ www.seci.co.in/page/seci-internship വഴി അപേക്ഷിക്കാം (ജനുവരിയിൽ തുടങ്ങിയേക്കാവുന്ന ഇന്റേൺഷിപ്പിന് ഡിസംബർ ഒന്നിനും 10-നും ഇടയ്ക്ക് അപേക്ഷിക്കാം).

ഒരാൾക്ക് ഒരു സാമ്പത്തികവർഷത്തിൽ ഒരിക്കൽമാത്രമേ അപേക്ഷിക്കാൻകഴിയൂ. ഇന്റേൺഷിപ്പ് പൂർത്തിയാക്കുമ്പോൾ, ഇന്റേൺ, ഒരു റിപ്പോർട്ട് തയ്യാറാക്കി നൽകണം. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട്, പ്രോജക്ട് ഗൈഡ്/മെൻറർ എന്നിവർക്ക്‌ നൽകുമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കും.

Content Highlights: internship in solar energy corporation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented