വിദ്യാർഥികൾക്ക് ദേശീയ വനിതാ കമ്മിഷനിൽ ഇന്റേൺഷിപ്പ്


പ്രതീകാത്മക ചിത്രം | Photo: gettyimages.in 

ന്യൂഡൽഹി: ദേശീയ വനിതാ കമ്മിഷനു കീഴിൽ ഇന്റേൺഷിപ്പിന് അവസരം. മൂന്ന് വ്യത്യസ്ത ഇന്റേൺഷിപ്പ് സ്‌കീമുകളാണുള്ളത്.

ആദ്യ സ്‌കീമിൽ മൂന്നുവർഷ എൽഎൽ.ബി. പഠിക്കുന്ന ഒന്നാംവർഷ വിദ്യാർഥികൾക്കും അഞ്ചുവർഷ എൽഎൽ.ബി. കോഴ്‌സ് പഠിക്കുന്ന മൂന്നാംവർഷ വിദ്യാർഥികൾക്കുമാണ് അവസരം. ഇന്റേൺഷിപ്പ്: ഒരു മാസം. സോഷ്യോളജി, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നാം വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർക്ക് സ്റ്റൈപ്പെൻഡുണ്ടാകില്ല.

രണ്ടാമത്തെ സ്‌കീമിൽ, മൂന്ന് വർഷ എൽഎൽ.ബി. കോഴ്‌സ് പഠിക്കുന്ന രണ്ടാം വർഷ വിദ്യാർഥികൾക്കും ബി.എ. എൽഎൽ.ബി., ബി.ബി.എ. എൽഎൽ.ബി., ബി.എസ്‌സി. എൽഎൽ.ബി. എന്നിവ പഠിക്കുന്ന നാല്, അഞ്ച് വർഷ വിദ്യാർഥികൾക്കും സോഷ്യോളജി, സോഷ്യൽ വർക്ക്, ജെൻഡർ ഇഷ്യു, വുമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നീ കോഴ്‌സുകൾ പഠിക്കുന്ന രണ്ടാംവർഷ വിദ്യാർഥികൾക്കും എൽഎൽ.എം., എം.ഫിൽ, പിഎച്ച്.ഡി. ഗവേഷകർക്കും അപേക്ഷിക്കാം.ഇന്റേൺഷിപ്പ്: 60 ദിവസം. പ്രതിമാസ സ്റ്റൈപ്പെൻഡ്: 10,000 രൂപ.

മൂന്നാമത്തെ സ്‌കീമിനു കീഴിൽ രണ്ടാം വർഷ എം.എ. സൈക്കോളജി, എം.എസ്‌സി. സൈക്കോളജി പഠിക്കുന്ന രണ്ടാംവർഷ വിദ്യാർഥികൾക്കാണ് അവസരം. ഇന്റേൺഷിപ്പ്: 60 ദിവസം. സ്റ്റൈപ്പെൻഡ്: 10,000 രൂപ. വിവരങ്ങൾക്ക്: ncw.nic.in

Content Highlights: internship in national women commission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented