ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ ഇന്റേൺഷിപ്; തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ നിരവധി ആനുകൂല്യങ്ങള്‍


representative image

ഇന്റേൺഷിപ്പ് അവസരവുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. ഡിസംബർ 16 മുതൽ ജനുവരി അഞ്ചുവരെയാണ് ഇന്റേൺഷിപ്പ്. മൂന്നുവർഷ എൽഎൽ.ബി. കോഴ്‌സ് പഠിക്കുന്ന ഒന്ന്, രണ്ട് വർഷ വിദ്യാർഥികൾ, അഞ്ചുവർഷ എൽഎൽ.ബി. കോഴ്‌സ് പഠിക്കുന്ന മൂന്ന്, നാല് വർഷ വിദ്യാർഥികൾ, എൽ.എൽ.എം. വിദ്യാർഥികൾ എന്നിവർക്കാണ് അവസരം. ഹ്യൂമൺ റൈറ്റ്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ക്രിമിനോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, റൂറൽ ഡെവലപ്മെന്റ്, ചരിത്രം, ഇക്കണോമിക്സ്, കൊമേഴ്സ്, നരവംശശാസ്ത്രം, ഇന്റർനാഷണൽ അഫയേഴ്സ് എന്നീ വിഷയങ്ങളിൽ പി.ജി. ചെയ്യുന്ന അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്കായി യാത്രാ ആനുകൂല്യങ്ങളും ലൈബ്രറി, ഇന്റർനെറ്റ്, സൗകര്യങ്ങളും നൽകും. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 12,000 രൂപ സ്റ്റൈപ്പെൻഡ്‌ നൽകും. അതിനുപുറമേ, ഗ്രൂപ്പ് റിസർച്ച് പ്രോജക്ട് വിഭാഗത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 15,000, 10,000, 5000 രൂപ ലഭിക്കും. പുസ്തക റിവ്യൂ വിഭാഗത്തിലെ അഞ്ച് മികച്ച വിദ്യാർഥികൾക്ക് 1000 രൂപ വിലവരുന്ന പുസ്തകം സമ്മാനമായി നൽകും.



വിവരങ്ങൾക്ക്:nhrc.nic.in | 011-24663283, 24663371, അവസാന തീയതി: നവംബർ 27

Content Highlights: Internship at National Human Rights Commission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented