സാക്ഷരതാ നിരക്കില്‍ വീണ്ടും കേരളം ഒന്നാമത്; ആന്ധ്ര പ്രദേശ് ഏറ്റവും പിന്നില്‍


ഇന്ന് ലോക സാക്ഷരതാ ദിനം

കേരളം സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിച്ച ചേലക്കോടൻ ആയിഷ | ഫയൽചിത്രം: മാതൃഭൂമി ആർക്കൈവ്‌സ്‌

ന്യൂഡല്‍ഹി: ലോക സാക്ഷരതാ ദിനത്തില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ സാക്ഷരതാ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 96.2 ശതമാനം സാക്ഷരതാ നിരക്കുമായി കേരളം വീണ്ടും ഒന്നാമതെത്തി. സാക്ഷരതാനിരക്ക് ഏറ്റവും കുറവ് ആന്ധ്ര പ്രദേശിലാണ് - 66.4 ശതമാനം. ഏഴ് വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് സര്‍വേയില്‍ പരിഗണിച്ചത്.

88.7 ശതമാനം സാക്ഷരതയുള്ള ഡല്‍ഹിയാണ് രണ്ടാമത്. ഉത്തരാഖണ്ഡ് (87.6 ശതമാനം), ഹിമാചല്‍ പ്രദേശ് (86.6 ശതമാനം), അസ്സം (85.9 ശതമാനം) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയ മറ്റു സംസ്ഥാനങ്ങള്‍. ഏറ്റവും പിന്നിലെത്തിയ രണ്ടാമത്തെ സംസ്ഥാനം രാജസ്ഥാനാണ് (69.7 ശതമാനം). ബിഹാര്‍ (70.9 ശതമാനം), തെലങ്കാന (72.8 ശതമാനം), ഉത്തര്‍ പ്രദേശ് (73 ശതമാനം), മധ്യപ്രദേശ് (73.7 ശതമാനം) എന്നിവയും പിന്നിലായി.

രാജ്യത്തെ ശരാശരി സാക്ഷരത 77.7 ശതമാനമാണ്. ഗ്രാമീണ മേഖലയില്‍ 73.5 ശതമാനവും നഗരമേഖലകളില്‍ 87.7 ശതമാനവുമാണ് സാക്ഷരത. രാജ്യത്തെ 84.7 ശതമാനം പുരുഷന്മാരും 70.3 ശതമാനം സ്ത്രീകളും സാക്ഷരരാണ്. എല്ലാ സംസ്ഥാനങ്ങളിലും സാക്ഷരത നേടിയവരില്‍ കൂടുതലും പുരുഷന്മാരാണ്. കേരളത്തില്‍ 97.4 ശതമാനം പുരുഷന്മാരും 95.2 ശതമാനം സ്ത്രീകളും സാക്ഷരത കൈവരിച്ചിട്ടുണ്ട്.

8097 ഗ്രാമങ്ങളിലെ 64519 വീടുകളിലും നഗരപ്രദേശത്തെ 6188 ബ്ലോക്കുകളിലെ 49238 വീടുകളിലും സര്‍വെ നടത്തി. ഗ്രാമീണ മേഖലയിലെ നാല് ശതമാനം പേരും നഗര മേഖലയിലെ 23 ശതമാനം പേരും ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കുന്നതായി സര്‍വെയില്‍ കണ്ടെത്തി. 15-നും 29-നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ ഗ്രാമീണ മേഖലയിലെ 24 ശതമാനം പേര്‍ക്കും നഗര മേഖലയിലെ 56 ശതമാനം പേര്‍ക്കും കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനറിയാമെന്ന് കണ്ടെത്തി.

Content Highlights: International Literacy Day 2020: At 96.2%, Kerala Tops Literacy Chart


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented