ഇന്തോ-പസഫിക് ക്വിസ് മത്സരത്തില്‍ മൊറാട്ടുവ സര്‍വ്വകലാശാല ജേതാക്കള്‍


ഇന്തോ-പസഫിക് ക്വിസ് മത്സരത്തിൽ ഇന്റർനാഷണൽ വിഭാഗത്തിൽ വിജയികളായ ടീം മൊറാട്ടുവ സർവ്വകലാശാല (ശ്രീലങ്ക) അംഗങ്ങൾക്ക് യു.എസ് കൗൺസിൽ ജനറൽ ജൂഡിത്ത് റാവിൻ ട്രോഫി കൈമാറുന്നു. ഫാ.ബെന്നി നൽക്കര സി.എം.ഐ (പ്രൊവിൻഷ്യാൾ), ഫാ. ഡോ. ജോസ് കുരിയേടത്ത് സി.എം.ഐ (ഡയറക്ടർ, രാജഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ്) എന്നിവർ സമീപം.

കാക്കനാട്: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി ഇന്ത്യയിലെ യു.എസ് മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇന്തോ-പസഫിക് ക്വിസ് 2022ന്റെ ഗ്രാന്റ് ഫിനാലെയും സമാപന സമ്മേളനവും രാജഗിരി വാലി ക്യാമ്പസില്‍ നടന്നു. ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ നിംസാരാ നാദിജ സെനെവിററ്റ്നെ, ചാമിക പാസന്‍ കല്‍ഹാരാ നന്ദാസി എന്നിവരടങ്ങിയ മൊറാട്ടുവ സര്‍വ്വകലാശാല(ശ്രീലങ്ക) ടീമും, നാഷണല്‍ വിഭാഗത്തില്‍ സയാന്‍ മസുംദാര്‍, ബിഷ്വായാന്‍ ഭട്ടാചാര്‍ജീ എന്നിവരടങ്ങിയ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ (ചണ്ഡീഗഢ്) ടീമും വിജയികളായി.

ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ റെഡ്വാന്‍ ഉസ് സമന്‍ റെഹാം, ഷാഹ് മിനാസ് നൂര്‍ ചൗദുരി എന്നിവരടങ്ങിയ ബ്രാക് സര്‍വ്വകലാശാലയും (ബംഗ്ലാദേശ്), ബ്രിയാനാ റൂത്ത് ഓട്രേ, ഡാനി വിട്യട്ട്മോ ഫാക്കല്‍റ്റി ഓഫ് സോഷ്യല്‍ ആന്റ് പൊളിറ്റിക്കല്‍ സയന്‍സസ്, യൂണിവേഴ്‌സിറ്റാസ് ഇന്തോനേഷ്യയും യാഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങള്‍ സ്വന്തമാക്കി.



നാഷണല്‍ വിഭാഗത്തില്‍ റാവാ സായി സാത്വിക്, പ്രതിക് നയന്‍ ഡാഷ് എന്നിവരടങ്ങിയ ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് തിരുച്ചിറപ്പള്ളിയും, ആദിത്യ കര്‍മാകര്‍, സഹില്‍ ഹരേഷ് രാമചന്ദാനി എന്നിവരടങ്ങിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡും (കൊല്‍ക്കത്ത ക്യാമ്പസ്) യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങള്‍ സ്വന്തമാക്കി.


ഇന്തോ-പസഫിക് ക്വിസ് മത്സരത്തില്‍ നാഷണല്‍ വിഭാഗത്തില്‍ വിജയികളായ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ (ചണ്ഡീഗഢ്) ടീം അംഗങ്ങള്‍ക്ക് യു.എസ് കൗണ്‍സില്‍ ജനറല്‍ ജൂഡിത്ത് റാവിന്‍ ട്രോഫി കൈമാറുന്നു. ഫാ.ബെന്നി നല്‍ക്കര സി.എം.ഐ (പ്രൊവിന്‍ഷ്യാള്‍), ഡോ. ജോസ് കുരിയേടത്ത് സി.എം.ഐ (ഡയറക്ടര്‍, രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) എന്നിവര്‍ സമീപം.

സമാപന ചടങ്ങില്‍ വിശിഷ്ടാതിഥിയായ യു.എസ് കൗണ്‍സില്‍ ജനറല്‍ ജൂഡിത്ത് റാവിന്‍ ഇന്തോ-പസഫിക് മേഖലയെ ഒരൊറ്റ സമൂഹമായി കാണുന്നതിന്റെ ആവശ്യകത ഉന്നിപ്പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള അവബോധം പുതുതലമുറയില്‍ സൃഷ്ടിക്കുന്നതിന് ഇന്തോ-പസഫിക് ക്വിസ് മത്സരം പോലുള്ള പരിപാടികള്‍ ഗുണകരമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ യു.എസ് കൗണ്‍സില്‍ ജനറല്‍ ജൂഡിത്ത് റാവിന്‍ വിജയികള്‍ക്ക് ട്രോഫികള്‍ കൈമാറി. ഫാ. ബെന്നി നല്‍ക്കര സി.എം.ഐ (പ്രൊവിന്‍ഷ്യാള്‍), ഡോ. ജോസ് കുരിയേടത്ത് സി.എം.ഐ (ഡയറക്ടര്‍, രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്), ഡോ. ബിനോയ് ജോസഫ് (പ്രിന്‍സിപ്പാള്‍, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്) എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഫാ. ഡോ. സാജു എം.ഡി സി.എം.ഐ, ഫാ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റിയന്‍ സി.എം.ഐ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ഇന്തോ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളില്‍നിന്നുള്ള വിവിധ കോളേജുകളില്‍നിന്നും സര്‍വ്വകലാശാലകളില്‍ നിന്നുമായി 18-28 വയസ്സ് വിഭാഗത്തില്‍പ്പെട്ട രണ്ടംഗ 534 ടീമുകളാണ് ക്വിസ് മത്സരത്തിന്റെ ആദ്യ നാല് ഓണ്‍ലൈന്‍ പ്രിലിമിനറി റൗണ്ടുകളില്‍ പങ്കെടുത്തത്. ഇതില്‍നിന്നും ആറ് രാജ്യങ്ങളില്‍നിന്നായി (ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ്, കംബോഡിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്) 32 ടീമുകള്‍ വിര്‍ച്വല്‍ ഗ്രൂപ്പ് റൗണ്ടിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍നിന്നും 11 ഇന്ത്യന്‍ ടീമുകളും മറ്റ് വിദേശ രാജ്യങ്ങളില്‍നിന്നുള്ള (ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ബംഗ്ലദേശ്) 13 ടീമുകളുമാണ് ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയത്. ഗൂഗിള്‍ ക്ലൗഡിന്റെ കസ്റ്റമര്‍ ആന്റ് പാര്‍ട്ണര്‍ എഞ്ചിനിയറിങ് വിഭാഗം മാനേജിങ് ഡയറക്ടര്‍ (സൗത്ത്-ഈസ്റ്റ് ഏഷ്യ) മിതേഷ് അഗര്‍വാള്‍ മത്സരത്തില്‍ ക്വിസ് മാസ്റ്ററായി.

Content Highlights: Rajagiri College of Social Sciences


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented