Representational Image| photo: canva.com
ന്യൂഡല്‍ഹി: ഉന്നതപഠനത്തിന് യു.കെ തെരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്. മുന്‍പ് ചൈനീസ് വിദ്യാര്‍ഥികളായിരുന്നു എണ്ണത്തില്‍ കൂടുതല്‍. യു.കെയുടെ ഔദ്യോഗിക ഇമിഗ്രേഷന്‍ സ്റ്റാറ്റിസ്ക്സ് റിപ്പോര്‍ട്ടനുസരിച്ച് മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 273 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകളനുസരിച്ച് സ്കില്‍ഡ് വര്‍ക്കര്‍ കാറ്റഗറിയില്‍ ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചതും ഇന്ത്യക്കാര്‍ക്കാണ്. 56,044 വര്‍ക്ക് വിസകളാണ് കഴിഞ്ഞവര്‍ഷം മാത്രം ഇന്ത്യക്കാര്‍ക്കായി അനുവദിച്ചത്. ആരോഗ്യമേഖലയില്‍ അനുവദിക്കപ്പെട്ട വര്‍ക്ക് വിസകളില്‍ 36 ശതമാനവും ഇന്ത്യക്കാർക്കാണ്.
2019-ല്‍ 34,261 ഇന്ത്യക്കാര്‍ക്കാണ് പഠന വിസ അനുവദിച്ചതെങ്കില്‍ 2022-ല്‍ സെപ്റ്റംബര്‍ വരെ മാത്രം 1,27,731 വിസകളാണ് അനുവദിച്ചത്. 273 ശതമാനം വര്‍ധന. നൈജീരിയ, പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് മൂന്നിരട്ടിയുടെ വര്‍ധനവാണുണ്ടായത്. വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനയാണ് രണ്ടാമത്. ഈ വര്‍ഷം 1,16,476 ചൈനീസ് വിദ്യാര്‍ഥികള്‍ക്കാണ് സ്റ്റഡി വിസ അനുവദിക്കപ്പെട്ടത്. 2019-ല്‍ 1,19,231 വിസകളും അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് റൂട്ട് വിസയിലും ഇന്ത്യക്കാര്‍ക്കാണ് ആധിപത്യം. ഈ വിഭാഗത്തില്‍ 41 ശതമാനം പേരും ഇന്ത്യക്കാരാണ്.
ലോകമെമ്പാടുമുള്ള മികച്ച സര്‍വകലാശാലകളിലെ മിടുക്കരായ ബിരുദധാരികളെ ജോലിക്കായി യുകെയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഈ വര്‍ഷം മെയ് മാസം ആരംഭിച്ച പ്രത്യേക ഹൈ പൊട്ടന്‍ഷ്യല്‍ ഇന്‍ഡിവിജ്വല്‍ (എച്ച്പിഐ) വിസ കാറ്റഗറിയിലും 14 ശതമാനം പേര് ഇന്ത്യക്കാരാണ്. എന്നാല്‍ ലോകത്തെ മികച്ച സര്‍വകലാശാലകളുടെ പേരുകളില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ ഉള്‍പ്പെട്ടിട്ടുമില്ല.
Content Highlights: Indians are now the largest group of foreign students in UK
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..