ഇക്കണോമിക്‌സില്‍ പി.ജി, പിഎച്ച്.ഡി; ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡില്‍ പഠിക്കാം


പ്രതീകാത്മക ചിത്രം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐ.ഐ.എഫ്.ടി.), ഡൽഹി, കൊൽക്കത്ത കേന്ദ്രങ്ങളിൽ നടത്തുന്ന ഇക്കണോമിക്സ് മാസ്റ്റേഴ്സ്, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലെ സ്വയംഭരണസ്ഥാപനത്തിൽ ട്രേഡ് ആൻഡ് ഫിനാൻസ് സ്പെഷ്യലൈസേഷനോടെയാണ് എം.എ. ഇക്കണോമിക്സ് പ്രോഗ്രാം നടത്തുന്നത്.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം) ബിരുദം. ഹയർസെക്കൻഡറി തലത്തിൽ/ഉയർന്നതലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രവേശനപരീക്ഷയുണ്ട്. ബേസിക് മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, മൈക്രോ ഇക്കണോമിക്സ്, മാക്രോ ഇക്കണോമിക്സ്, ഇൻറർനാഷണൽ ഇക്കണോമിക്സ്, പബ്ലിക് ഫിനാൻസ് മേഖലകളിലെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് 55 ശതമാനം മാർക്ക് (പട്ടിക/ഒ.ബി.സി./ഭിന്നശേഷിക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡ് ഉള്ള ഇക്കണോമിക്സ്/അനുബന്ധ വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം വേണം. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പ്രവേശനപരീക്ഷയാണ്. മൈക്രോ ഇക്കണോമിക്സ്, മാക്രോ ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമെട്രിക്സ് ആൻഡ് മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങൾ ഉണ്ടാകും. രണ്ടാംഘട്ടം ഇൻറർവ്യൂ ആണ്.

രണ്ടു പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷ www.iift.edu വഴി ജൂൺ 25 വരെ നൽകാം. ഓൺലൈൻ എ.ഐ. പ്രോക്ടറിങ് അധിഷ്ഠിത രീതിയിലുള്ള പ്രവേശനപരീക്ഷകൾ ജൂലായ് ഒൻപതിന് നടക്കും.

Content Highlights: Indian Institute of Foreign Trade Delhi, Kolkatha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented