എമിലിൻ റോസ് തോമസ്
കോട്ടയം: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ച് മലയാളി വിദ്യാര്‍ഥിനി എമിലിന്‍ റോസ് തോമസ്. ഐക്യരാഷ്ട്രസഭയുടെ ചൈല്‍ഡ് റൈറ്റ്‌സ് കണക്ടിന്റെ ഉപദേശകസമിതിയില്‍ അമേരിക്കയുടെ പ്രതിനിധിയാണ് ഈ പാലാക്കാരി
2021 സെപ്റ്റംബറിലാണ് ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ജനറല്‍ ഡിസ്‌കഷന്‍ വേദിയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ എമിലിന് ക്ഷണം ലഭിച്ചത്. വേദിയില്‍ അമേരിക്കയെ പ്രതിനിധാനം ചെയ്ത് സംസാരിച്ച ഏക വിദ്യാര്‍ഥിനിയായിരുന്നു എമിലിന്‍. പത്ത് വര്‍ഷത്തോളമായി കാണുന്ന സ്വന്തം അനുജന്‍ ഇമ്മാനുവലാണ് ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാന്‍ എമിലിന് പ്രചോദനമായത്. ഇമ്മാനുവല്‍ ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അവരുടെ ശബ്ദമാവുക എന്നതാണ് എമിലിന്റെ ലക്ഷ്യം.
ഐക്യരാഷ്ട്രസഭയിലെ ഉജ്വലപ്രസംഗം ശ്രദ്ധിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എമിലിന് അഭിനന്ദന സന്ദേശമയച്ചു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസ് എമിലിനെ നേരിട്ട് അഭിനന്ദിച്ചു. സുരേഷ് ഗോപി, ശശി തരൂര്‍ തുടങ്ങി പ്രമുഖരും എമിലിന് അഭിനന്ദനവുമായി എത്തി. കോട്ടയം പാലാ സ്വദേശികളും അമേരിക്കന്‍ മലയാളികളുമായ ജോസ് തോമസും മെര്‍ലിന്‍ അഗസ്റ്റിനുമാണ് എമിലിന്റെ മാതാപിതാക്കള്‍
Content Highlights: Indian girl to speak about differently abled children at United Nations
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..