-
ന്യൂഡല്‍ഹി: 2020-ലെ ആഗോള റാങ്കിങ് ബഹിഷ്‌കരിച്ച ഐഐടികളുടെ നടപടി സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ടൈംസ് ഹയര്‍ എജ്യുക്കേഷന്‍. റാങ്കിങ് നടപടികളുമായി ബന്ധപ്പെട്ട് ഐഐടികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്നും ടൈംസ് അധികൃതരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് റാങ്കിങില്‍നിന്ന് വിട്ടുനില്‍ക്കുന്നത് രാജ്യത്തിനുതന്നെ ദോഷകരമായി ബാധിക്കും. ഏറ്റവും സുതാര്യമായ നടപടിക്രമങ്ങളോടെ തയ്യാറാക്കുന്ന റാങ്കിങില്‍നിന്ന് വിട്ടുനില്‍ക്കുന്നതോടെ ആഗോളതലത്തില്‍ ഈ സ്ഥാപനങ്ങള്‍ വീണ്ടും പിന്നാക്കംപോകുമെന്നും ടൈംസ് അധികൃതര്‍ മുന്നറിയിപ്പുനല്‍കി.
നേരത്തെ റാങ്കിങ് നടപടികള്‍ സുതാര്യമല്ലെന്ന് ആരോപിച്ച് രാജ്യത്തെ ഏഴ് ഐഐടികള്‍ റാങ്കിങ് ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ബോംബെ, ഡല്‍ഹി, ഗുവാഹാട്ടി, കാണ്‍പൂര്‍, ഖരഗ്പൂര്‍, മദ്രാസ്, റൂര്‍ക്കി ഐ.ഐ.ടികളാണ് ടൈംസിന്റെ 2020-ലെ ലോക യൂണിവേഴ്സിറ്റി റാങ്കിങ് ബഹിഷ്‌കരിച്ചത്.
നിതിആയോഗിന്റെ നിര്‍ഫ് റാങ്കിങ്ങില്‍ ആദ്യ സ്ഥാനങ്ങളിലെത്തുന്ന ഐഐടികള്‍ ആഗോള റാങ്കിങില്‍ മിക്കപ്പോഴും ആദ്യ 300-നു പുറത്തായിരിക്കും. ടൈസിന്റെ റാങ്കിങ് മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങിയതല്ലാത്തതിനാലാണ് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നതെന്ന് വാദമുണ്ട്. എന്നാല്‍ അധ്യാപന രീതിയില്‍ മാറ്റംവരുത്തുകയും കൂടുതല്‍ ഗവേഷണങ്ങളിലേര്‍പ്പെടുന്ന വിദ്യാര്‍ഥികളുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ റാങ്കിങ് മെച്ചപ്പെടുത്താനാകുമെന്ന് ടൈംസ് അധികൃര്‍ പറയുന്നു.
Content Highlights: IITs’ boycott can be detrimental, says Times Higher Education
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..