പത്തുവർഷത്തിനുശേഷം ഡൽഹി ഐ.ഐ.ടി. പാഠ്യപദ്ധതി പരിഷ്കരിക്കുന്നു


Indian Institute of Technology Delhi

ന്യൂഡൽഹി: പത്തുവർഷത്തിനുശേഷം ഡൽഹി ഐ.ഐ.ടി. എല്ലാ കോഴ്സുകളുടെയും പാഠ്യപദ്ധതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി ഡയറക്ടർ രംഗൻ ബാനർജി. കരിക്കുലം അവലോകനത്തിനായി പ്രത്യേകസമിതി രൂപവത്കരിച്ചിട്ടുണ്ട്. അടുത്തവർഷംമുതൽ പുതിയ കരിക്കുലം അടിസ്ഥാനമാക്കിയാണ് അധ്യയനവർഷം ചിട്ടപ്പെടുത്തുക. വിഷയത്തിൽ അധ്യാപകർ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ എന്നിവരുമായി കൂടിയാലോചനകളും നടത്തുന്നുണ്ട്.

ഇക്കാലത്ത് ക്ലാസ് റൂം അധ്യാപനത്തിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയില്ലെന്ന് ബാനർജി പറഞ്ഞു. ഗവേഷണസാധ്യതകൾ വർധിപ്പിക്കണം. യഥാർഥ ജീവിതസാഹചര്യങ്ങളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കണം.വിവിധ വിഷയങ്ങളിൽ 54,000 വിദ്യാർഥികൾ ഡൽഹി ഐ.ഐ.ടി.യിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്. എൻജിനിയറിങ് സ്ഥാപനങ്ങൾ എന്ന നിലയിൽനിന്ന് സമ്പൂര്‍ണ സര്‍വകലാശാലകളായി ഐഐടികള്‍ മാറിയതായും അദ്ദേഹം വ്യക്തമാക്കി



Content Highlights: IIT-Delhi set for complete revamp of curriculum after over a decade


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented