ലോക സർവകലാശാല റാങ്കിങ്: ഇന്ത്യയിൽ ഐ.ഐ.എസ്‌.സി. ബെംഗളൂരു ഒന്നാമത്


തുടർച്ചയായി ഏഴാംവർഷവും ഓക്സ്‌ഫഡ് സർവകലാശാല ആഗോളതലത്തിൽ ഒന്നാമതെത്തി

ഐ.ഐ.എസ്‌.സി. ബെംഗളൂരു | Photo-facebook.com/iiscbangalore/

ബെംഗളൂരു: ടൈംസ് ഹയർ എജ്യുക്കേഷന്റെ (ടി.എച്ച്.ഇ.) 2023-ലെ ലോക സർവകലാശാലാ റാങ്കിങ്ങിൽ ഇന്ത്യയിൽനിന്ന് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌.സി.) ഒന്നാമതെത്തി.

റാങ്കിങ്ങിൽ 251-300 വിഭാഗത്തിലാണ് ഐ.ഐ.എസ്‌.സിയുള്ളത്. തുടർച്ചയായി ഏഴാംവർഷവും ഓക്സ്‌ഫഡ് സർവകലാശാല ആഗോളതലത്തിൽ ഒന്നാമതെത്തി. 104 രാജ്യങ്ങളിൽനിന്നായി 1799 സർവകലാശാലകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ശൂലിനി യൂണിവേഴ്‌സിറ്റി ഓഫ് ബയോടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് സയൻസസ്, മൈസൂരു ജെ.എസ്.എസ്. അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് എന്നിവ ഇന്ത്യയിൽനിന്ന് രണ്ടാംസ്ഥാനം പങ്കിട്ടു. കരൈക്കുടി അളഗപ്പ സർവകലാശാല, കോട്ടയം മഹാത്മാഗാന്ധി സർവകലാശാല എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ഈ നാലു സർവകലാശാലകളും ആഗോളതലത്തിൽ ആദ്യ 500 റാങ്കിനുള്ളിലാണ്. അധ്യാപനം, ഗവേഷണം, അറിവുപകരൽ, അന്താരാഷ്ട്രനിലവാരം എന്നീ മേഖലകളിലെ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് റാങ്ക് നിർണയിച്ചത്.

Content Highlights: IISc banglore gains first position in india among global universities


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented