യുവസംരംഭകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബ്ലോക്ക്‌ ചെയിൻ അക്കാദമിയുടെ ഐഡിയത്തോൺ മത്സരം


Representative image

ബ്ലോക്ക്‌ ചെയിൻ സാങ്കേതികവിദ്യയിൽ താത്‌പര്യമുള്ള യുവസംരംഭകർക്കും വിദ്യാർഥികൾക്കുമായി, കേരള ബ്ലോക്ക്‌ ചെയിൻ അക്കാദമി ‘ബ്ലോക്ക് ഷെഫ്’ ഐഡിയത്തോൺ മത്സരം നടത്തുന്നു. സാമൂഹിക - സാമ്പത്തിക മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരം ബ്ലോക്ക്‌ ചെയിൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്താനും അതിലൂടെ സുസ്ഥിരവികസനം സാധ്യമാക്കാനുമുള്ള ആശയങ്ങളാണ് തിരഞ്ഞെടുക്കുന്നത്. മൂന്നുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും അതോടൊപ്പം ഒരു പ്രോജക്ട്‌ ഐഡിയ പ്രൊപ്പോസലും മത്സരത്തിന്റെ ഭാഗമായി സമർപ്പിക്കണം.

കേരളത്തിലെ ഏറ്റവും വലിയ ബ്ലോക്ക്‌ ചെയിൻ സമ്മിറ്റായ ബ്ലോക്ക്ഹാഷ് ലൈവിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഐഡിയത്തോൺ വിജയികൾക്ക് സമ്മാനങ്ങളോടൊപ്പം ഡിസംബർ 16-നും 17-നും കോവളത്തുനടക്കുന്ന ബ്ലോക്ക്ഹാഷ് ലൈവിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ആശയങ്ങൾ ബ്ലോക്ക്‌ ചെയിൻ വിദഗ്ധരോട് പങ്കുവെക്കുവാനും സാധിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ ഇന്റേൺഷിപ്പിലൂടെ പൂർത്തീകരിക്കാനുള്ള അവസരവും ഉണ്ടാകും. മത്സരത്തിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. അവസാന തീയതി: ഡിസംബർ 10. വിവരങ്ങൾക്ക്: blockhashlive.kba.ai | 6238 210114.

Content Highlights: ideackathon, block chain, education news, Malayalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented