പ്രതീകാത്മക ചിത്രം | Photo-PTI
ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് വിജയം. തുല്യ വെയ്റ്റേജ് നല്‍കിയാണ് രണ്ട് സെമസ്റ്ററുകളായി നടത്തിയ പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.
നാല് പേര് ഒന്നാം റാങ്ക് പങ്കിട്ടു. ഫലം വെബ്സൈറ്റിലും എസ്എംഎസ് ആയും അറിയാം. ജൂലായ് 17 മുതല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. ഫലമറിയാന്‍ www.cisce.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
എസ്എംഎസ് ആയി ഫലമറിയാന്‍ വിദ്യാര്‍ഥിയുടെ ഏഴക്ക രജിസ്റ്റര്‍ നമ്പര്‍, 'icse<> രജിസ്റ്റര്‍ നമ്പര്‍' എന്ന ഫോര്‍മാറ്റില്‍ 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..