-
ദേശീയ നിയമ സര്‍വകലാശാലയായ നുവാല്‍സില്‍ ഭരണഘടനാ ദിനമായ നവംബര്‍ 26നു ആരംഭിച്ച ഭരണഘടന മനുഷ്യാവകാശ ദ്വൈവാര ആചരണം മനുഷ്യാവകാശ ദിനത്തില്‍ സമാപിച്ചു. വൈസ് ചാന്‍സലര്‍ ഡോ കെ സി സണ്ണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മുന്‍ കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ് ജെ ബി കോശി മുഖ്യ അതിഥിയായിരുന്നു.
പുതിയതായി ആരംഭിച്ച ദുരന്ത നിവാരണത്തില്‍ നിയമ സേവനങ്ങള്‍ക്കുള്ള പങ്ക് എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനവും നൈപുണ്യധിഷ്ഠിത പഠനത്തിനായി യുജിസി നിര്‍ദ്ദേശിച്ച ബോധന തന്ത്രമായ ജീവന്‍ കൗശല്‍, എല്‍ എല്‍ ബി കോഴ്‌സിന് നടപ്പിലാക്കുന്നതിനായി നുവാല്‍സ് പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനവും നടന്നു. സ്‌കൂള്‍ കുട്ടികള്‍ക്കായി നടന്ന മല്‍സരങ്ങളിലെ വിജയികള്‍ സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും ഏറ്റുവാങ്ങി. റജിസ്ട്രാര്‍ എം ജി മഹാദേവ്, പ്രൊഫസ്സര്‍ മിനി എസ്, സന്ദീപ് എന്നിവര്‍ സംസാരിച്ചു .
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..