കോവിഡ് കാലത്തെ വിദ്യാഭ്യാസത്തിന് ബൃഹത് പദ്ധതികളുമായി കേന്ദ്രം


സൗജന്യ ഡിടിഎച്ച് ചാനലുകളും, ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ലോക്ക്ഡൗണ്‍ കാലത്തെ പഠനത്തിന് കരത്തുപകരും

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് മറ്റുമേഖലകളെപ്പോലെതന്നെ താളംതെറ്റിയ വിദ്യാഭ്യാസ രംഗത്തെ കൈപിടിച്ചുയര്‍ത്താന്‍ ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കാനാണ് കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയം തയ്യാറെടുക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും ഫലപ്രദമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി പ്രത്യേക വകുപ്പ് രൂപവത്കരിക്കാനുള്‍പ്പെടെയുള്ള ആലോചനകളും നടക്കുന്നതായി എച്ച്.ആര്‍.ഡി വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ദിശ, നിഷ്ഠ, സ്വയം, ഇ-പാഠശാല ശോധ്ഗംഗ, സമര്‍ഥ്, വിദ്വാന്‍ തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കായുള്ള ഈ പോര്‍ട്ടലുകള്‍ക്ക് പുറമെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനായി Pandit Madan Mohan Malaviya National Mission on Teachers and Teaching (PMMMNMTT) പോലുള്ള പോര്‍ട്ടലുകളും ഫലപ്രദമാകുന്നുണ്ട്. ജോലിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ തേച്ചുമിനുക്കാനുള്ള ഹ്രസ്വകാല കോഴ്‌സുകളും പല പോര്‍ട്ടലുകളിലും ലഭ്യമാണ്.

രാജ്യത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ലഭ്യത ഉറപ്പാക്കുകയെന്നതും സര്‍ക്കാരിനുമുന്നിലെ വെല്ലുവിളിയാണ്. ഡിടിഎച്ച് വഴി സൗജന്യ സ്വയംപ്രഭ ചാനലുകള്‍ ബ്രോഡ്കാസ്റ്റ് ചെയ്യാന്‍ ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തെ ഏത് കേബിള്‍ ടിവി ഓപ്പറേറ്ററോടും ഈ ചാനലുകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സൗജന്യമായി ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യാ റേഡിയോ, ദൂരദര്‍ശന്‍, 2ജി നെറ്റ്‌വര്‍ക്കുകള്‍ എന്നിവയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചുവരുന്നു.

എന്‍സിഇആര്‍ടി വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ബദല്‍ അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ശേഷിക്കുന്നവര്‍ക്കുള്ളത് ഉടന്‍ പ്രതീക്ഷിക്കാം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോഴ്‌സ് കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് കമ്പനികള്‍ പ്ലേസ്‌മെന്റ് സെല്‍വഴി വാഗ്ദാനം ചെയ്ത ജോലി പിന്‍വലിക്കരുതെന്ന് എച്ച്ആര്‍ഡി മന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുതിയ അധ്യയന വര്‍ഷം സര്‍വകലാശാലകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ യുജിസി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികളുടെ ക്ഷേമം മുന്‍നിര്‍ത്തിയാകണം ഇത് പാലിക്കപ്പെടേണ്ടത്. രാജ്യത്തെ 1028 സര്‍വകലാശാലകളിലായി 1.08 കോടി അധ്യാപകരെയും 35 കോടി വിദ്യാര്‍ഥികളെയും ലോക്ക്ഡൗണ്‍ ബാധിച്ചിട്ടുണ്ട്. 15 ലക്ഷത്തിലേറെ വരുന്ന സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതുവരെ വിദ്യാര്‍ഥികള്‍ക്ക് അറിവുപകരാനുള്ള ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറയുന്നു.

കടപ്പാട്: News 18

Content Highlights: HRD Minister on Various Measures Taken to Improve Learning Situations Amid Covid 19 Lockdown Period

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented