പേറ്റന്റ് എടുക്കാന്‍ എന്തു ചെയ്യണമെന്നറിയാമോ?


അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മേഖലയില്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്.

പ്രതീകാത്മകചിത്രം | photo: canva

ഏതെങ്കിലും വസ്തുക്കളോ മെഷിനോ സാങ്കേതിക വിദ്യയോ കണ്ടുപിടിച്ചാല്‍ എങ്ങനെ പേറ്റന്റ് എടുക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? മിക്കവര്‍ക്കും ഇതേക്കുറിച്ച് അറിയാന്‍ സാധ്യതയില്ല. അങ്ങനെയുള്ളവര്‍ക്ക് ഇതിനായുള്ള മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി പേറ്റന്റ് ലൈസന്‍സ് എടുക്കാന്‍ സഹായിക്കുന്ന പ്രഫഷണല്‍ വിഭാഗം തന്നെ ഇന്ന് ലോകത്തുണ്ട്. എന്നാല്‍, ഉയര്‍ന്ന പ്രതിഫലം തരുന്ന ഐ.പി.ആര്‍ മേഖലയില്‍ ഇന്ത്യയില്‍ ആവശ്യത്തിന് പ്രഫഷണലുകള്‍ ഇല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

ഐ.പി.ആര്‍ മേഖലയെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി ഓഗസ്റ്റ് 22-ന് 'IPR and Patents' എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുകയാണ് തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി. ഫണ്ടമെന്റല്‍സ് ഓഫ് ഐ.പി.ആര്‍, പേറ്റന്റ് സെര്‍ച്ച്, പേറ്ററ്റ് ലോ ഇന്‍ ഇന്ത്യ- പേറ്റന്റ് ഫൈലിങ് പ്രൊസീജിയര്‍, ഇന്‍ട്രൊഡക്ഷന്‍ ടു പേറ്റന്റ് ഡ്രാഫ്റ്റിങ് എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മേഖലയില്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്. ഐപിആര്‍ അറ്റോര്‍ണി, പേറ്റന്റ് ഏജന്റ്, പേറ്റന്റ് എക്‌സാമിനര്‍, ഐപി മാനേജ്‌മെന്റ് വിദഗ്ധന്‍ എന്നിവ അവയില്‍ ചിലതാണ്. മികച്ച പ്രതിഫലമാണ് ഐപി പ്രൊഫഷണലുകള്‍ക്ക് ലഭിക്കുക എന്നതും ഈ മേഖലയെ വേറിട്ട് നിര്‍ത്തുന്നു. ഐ.പി.ആര്‍ മേഖലയിലെ അറിവിനൊപ്പം മികച്ച ശാസ്ത്രപശ്ചാത്തലവും വിപുലമായ പരിശീലനവും ഉണ്ടെങ്കില്‍ ഈ മേഖലയില്‍ ശോഭിക്കാം

Content Highlights: how to take IPR license in India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented