മഴയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി കളക്ടര്‍; കോളേജ് പിള്ളേര്‍ വാട്ടര്‍ പ്രൂഫാണോ സാറേയെന്ന്‌ കമന്റ്


മഴയില്‍ സ്‌കൂളുകള്‍ക്ക് അവധി പറഞ്ഞ കണ്ണൂര്‍ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് രസകരമായ കമന്റുകളും ട്രോളുകളും നിറഞ്ഞത്

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റുകളും ട്രോളുകളും

കണ്ണൂർ: ‘നാല് ബി.യിൽ പഠിക്കുന്ന അഭിക്കുട്ടൻ സാറിന് ഉമ്മ തരാൻ പറഞ്ഞ്’. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചുള്ള കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് ചിരിപ്പിക്കുന്ന കമന്റുകളുടെ പെരുമഴ. കളക്ടർക്ക് ദീർഘായുസ്സും നന്ദിയും നേർന്നുള്ള കമന്റുകളിൽ ഒന്നാണിത്. കേശു അടുത്തതവണ കാണുമ്പോ ഐസ്‌ക്രീം ഓഫർ ചെയ്തെന്നായിരുന്നു ഒരു രക്ഷിതാവിന്റെ കമന്റ്.

ബുധനാഴ്ച രാവിലെമുതൽ വിദ്യാർഥികൾ അവധി പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി കളക്ടറിട്ട പോസ്റ്റിന് താഴെ അടുത്തദിവസവും അവധി ആവശ്യപ്പെട്ടുള്ള കമന്റുകൾ ബുധനാഴ്ച രാവിലെമുതൽ വന്നുതുടങ്ങിയിരുന്നു. ‘സാറേ... കൂത്തുപറമ്പ് ഭാഗത്ത് ഇന്നും നല്ല മഴയാണ്’, ‘സാർ ഒരു മാന്യനാണ്, അടുത്ത പോസ്റ്റിനായി വെയ്റ്റിങ്’ എന്നിങ്ങനെയായിരുന്നു അതിൽ ചിലത്. അടുത്ത പോസ്റ്റിനായി പേജ് റിഫ്രഷ് ചെയ്ത് കാത്തിരുന്നവരുമുണ്ട്. അവധി പ്രഖ്യാപിച്ചതിനാൽ നല്ല വെയിലിനുള്ള സാധ്യതയുണ്ടെന്ന് പരിഹസിക്കുന്ന കമന്റുകളുമുണ്ട് കൂട്ടത്തിൽ.

ബുധനാഴ്ച രാത്രി ഏഴോടെ കളക്ടർ കൺട്രോൾ റൂം നമ്പർ പങ്കുവെച്ചുള്ള പോസ്റ്റ് ഇട്ടു. ‘ഇതുമാത്രമല്ല, ഇന്നലെയിട്ട പോസ്റ്റ് പോലെ ഒരെണ്ണം വേണം’, ‘സാർ എന്റെ മക്കൾ താങ്കളുടെ പോസ്റ്റിനായി കാത്തിരിക്കുന്നു’, അതെല്ലാം പോട്ട്.. ‘നാളെ ഉസ്കൂളുണ്ടോ ഡുണ്ടുമോൻ പി.പി. ആറ് ബി’ എന്നിങ്ങനെ അവധി ആവശ്യക്കാരുടെ നിരവധി കമന്റുകളാണ് ഇതിനുതാഴെയും വന്നത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ അവധി പ്രഖ്യാപിച്ചുള്ള കുട്ടികൾ കാത്തിരുന്ന കളക്ടറുടെ പോസ്റ്റെത്തി. അതോടെയാണ് നന്ദിയറിയിക്കാൻ നിരവധി പേരെത്തിയത്.

കോളേജ് കുട്ടികൾ വരുമ്പോൾ മഴ മാറിനിൽക്കുമോ?

അവധിയില്ലാത്തതിനാൽ നിരാശരായ കോളേജ് വിദ്യാർഥികൾ തങ്ങളുടെ വിഷമവും പങ്കുവെച്ചു. ‘അതെന്താ നമ്മൾ കോളേജ് പിള്ളാരേ തവിട് കൊടുത്ത് വാങ്ങിയതാണോ, അതെന്താ കോളേജ് കുട്ടികൾ വരുമ്പോൾ മഴ മാറിനിൽക്കുമോ, കോളേജിൽ വള്ളംകളിയാണോ പഠിപ്പിക്കുന്നത് സെഡ് ആക്കി..., കോളേജ് പിള്ളേർ വാട്ടർപ്രൂഫ് ആണോ സാറേ..., ഞങ്ങളും മനുഷ്യരാണ് അല്ലാതെ തവളയോ നീർക്കോലിയോ അല്ല...’ ഇതൊക്കെയാണ് കോളേജ് വിദ്യാർഥികളുടെ കമന്റ്. കമന്റിനൊപ്പം ട്രോളുകൾ പങ്കുവെച്ചവരുമുണ്ട്.

Content Highlights: holiday declared for schools due to heavy rain in kannur, gets troll

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented