Photo: twitter.com/TheHockeyIndia
ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ഹോക്കി ചരിത്രവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഒഡിഷയുടെ ഹോക്കിചരിത്രവും രണ്ട് ലോകകപ്പുകളുടെ ആതിഥേയത്വവും ഉൾപ്പെടുത്തും. 2023-ലെ പുരുഷ ഹോക്കി ലോകകപ്പിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിൽ പങ്കെടുത്തശേഷം സംസാരിക്കയായിരുന്നു അദ്ദേഹം. 2036-ൽ ഒഡിഷ പ്രത്യേക സംസ്ഥാനമായി രൂപവത്‌കൃതമായതിന്റെ നൂറാം വാർഷികമാണ്. 100 ഒളിമ്പ്യൻമാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാൻ പറഞ്ഞു.
Content Highlights: hockey history to be included in NCERT textbooks
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..