
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി |ANI
ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനിയും തമിഴ് കവിയുമായിരുന്ന സുബ്രഹ്മണ്യ ഭാരതിയുടെ പേരില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പഠന വിഭാഗം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുബ്രഹ്മണ്യ ഭാരതി ചെയര്‍ പ്രഖ്യാപിച്ചത്. സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കല്റ്റിയിലാവും ഈ ചെയര്‍ പ്രവര്‍ത്തിക്കുക.
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ മുന്നോട്ടുവെച്ച ഏക ഭാരതം ശ്രേഷ്ഠഭാരതം എന്ന ആശയം തന്നെയാണ് സുബ്രഹ്മണ്യ ഭാരതിയുടെ രചനകളില്‍ പ്രതിഫലിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സര്‍വകലാശാലയില്‍ ഹിന്ദു പഠനത്തിനായി പുതിയ പി.ജി. കോഴ്സ് തുടങ്ങാനും അധികൃതര്‍ തീരുമാനിച്ചു. ഈ കോഴ്സില്‍ സൈന്യത്തിലെ വനിതാപ്രാതിനിധ്യം, യുദ്ധതന്ത്രം ആവിഷ്കരിക്കലും നിര്‍വഹണവും യുദ്ധകല, സൈനികവിന്യാസം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കാനാണ് തീരുമാനം. എം.എ. ഹിന്ദു സ്റ്റഡീസ് എന്ന പേരിലാണ് പുതിയ കോഴ്സ്. ആദ്യബാച്ചില്‍ 40 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കും.
രാജ്യത്തെ ആദ്യസമ്പൂര്‍ണ ഹിന്ദു പഠനമായിരിക്കും ഈ കോഴ്സെന്നാണ് അവകാശവാദം. വേദിക് രചനകളിലുള്ള പ്രതിരോധപാഠങ്ങള്‍ വര്‍ത്തമാന ഇന്ത്യയിലെ വെല്ലുവിളികളെ നേരിടാന്‍ എങ്ങനെ സഹായിക്കുമെന്ന അന്വേഷണമാണ് മിലിട്ടറി പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സര്‍വകലാശാലാ വൃത്തങ്ങള്‍ വ്യക്തമാക്കി.
content highlights: ‘Hindu Studies’ to to start in BHU, teach about women in military and art of war
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..