യു.ജി.സി. നെറ്റില്‍ ഹിന്ദു സ്റ്റഡീസും; സിലബസില്‍ ശ്രീനാരായണഗുരുവും മാര്‍ത്താണ്ഡവര്‍മയും


എം.എസ്. രാഖേഷ് കൃഷ്ണന്‍

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

യു.ജി.സി. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റില്‍ (നെറ്റ്) ഹിന്ദു സ്റ്റഡീസ് പുതിയ വിഷയമായി ഉള്‍പ്പെടുത്തി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മാനവികവിഷയങ്ങള്‍ക്കായി നടത്തുന്ന നെറ്റ് പരീക്ഷയിലാണ് 82-ാമത്തെ വിഷയമായി ഹിന്ദു സ്റ്റഡീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2021 ഡിസംബറിലെയും 2022 ജൂണിലെയും ഒരുമിച്ച് നടത്തുന്ന നെറ്റ് പരീക്ഷാവിജ്ഞാപനത്തില്‍ ഈ വിഷയം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

തത്ത്വവിമര്‍ശം, ധര്‍മ-കര്‍മ വിമര്‍ശം, പുനര്‍ജന്മ-ബന്ധന്‍-മോക്ഷ വിമര്‍ശം, പ്രമാണസിദ്ധാന്തം, വാദ പരമ്പര, ഇന്ത്യന്‍ പ്രമാണങ്ങള്‍ പഠിക്കാനുള്ള പാശ്ചാത്യമാര്‍ഗങ്ങള്‍, രാമായണം, മഹാഭാരതം, സംസ്‌കൃതപരിചയം, അനുബന്ധ വിഷയങ്ങള്‍ എന്നിങ്ങനെ 10 യൂണിറ്റുകളാണ് ഹിന്ദു സ്റ്റഡീസ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അനുബന്ധവിഷയങ്ങളുടെ ഭാഗമായി സൂചിപ്പിച്ച ആധ്യാത്മികനേതാക്കളുടെ പട്ടികയില്‍ തുളസീദാസ്, തിരുവള്ളുവര്‍, ഗുരു നാനാക്ക്, ബസവണ്ണ എന്നിവര്‍ക്കൊപ്പം ശ്രീനാരായണഗുരുവിന്റെ പേരുമുണ്ട്. രാജാക്കന്മാരും രാജവംശവും എന്ന ഭാഗത്ത് മാര്‍ത്താണ്ഡവര്‍മയുടെ പേരും ഉള്‍പ്പെടുത്തി.

കോളേജ് അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതാപരീക്ഷയാണ് നെറ്റ്. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും നെറ്റിലെ ഉന്നതവിജയം ആവശ്യമാണ്. ഇത്തവണ അപേക്ഷാഫീസില്‍ 10 ശതമാനത്തോളം വര്‍ധനയുമുണ്ട്. ജനറല്‍ കാറ്റഗറിയിലെ അപേക്ഷാഫീസ് 1000 രൂപയില്‍നിന്ന് 1100 രൂപയായി കൂടി.

ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളുടെ ഫീസ് 500 രൂപയില്‍നിന്ന് 550 രൂപയായും എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവരുടെത് 250 രൂപയില്‍നിന്ന് 275 രൂപയായുമാണ് വര്‍ധിച്ചത്. അതേസമയം ഉത്തരസൂചികയിലെ ഓരോ തിരുത്തുവീതം നിര്‍ദേശിക്കാനുള്ള ഫീസ് 200 രൂപയാക്കി കുറച്ചു. നേരത്തേയിത് 1000 രൂപയായിരുന്നു. പരീക്ഷാകേന്ദ്രങ്ങള്‍ 239-ല്‍നിന്ന് 541 ആക്കി വര്‍ധിപ്പിച്ചു. കേരളത്തില്‍ 16 കേന്ദ്രങ്ങളാണുള്ളത്.

Content Highlights: Hindu Studies have been added as a subject in UGC NET

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented